ജിയോ ഫോണിന്‍റെ പുതിയ അവതാരം ഉടന്‍ പുറത്തിറങ്ങുന്നു

ജിയോ നെക്സ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഇത്തവണ അവർ ഒറ്റയ്ക്കല്ല ആഗോള ഭീമനായ ഗൂഗിളുമായി ചേർന്നാണ് അവർ പുതിയ 4ജി ആൻഡ്രോയിഡ് ഫോൺ വിപണിയിലിറക്കുന്നത്

Update: 2021-06-25 13:02 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യൻ ടെലികോം മേഖലയിൽ വിപ്ലവം തീർത്ത് ജിയോ പുതിയ ഇന്നിങ്‌സിനിറങ്ങുന്നു. നേരത്തെ തന്നെ ഫീച്ചർ ഫോൺ വിപണിയിലിറക്കിയ ജിയോ ഫോണിന്‍റെ പുതിയ അവതാരം വിപണിയിലിറങ്ങാൻ ഒരുങ്ങുന്നു. ജിയോ നെക്സ്റ്റ് എന്ന് പേരിട്ട് ഫോൺ ഇത്തവണ അവർ ഒറ്റയ്ക്കല്ല ആഗോള ഭീമനായ ഗൂഗിളുമായി ചേർന്നാണ് അവർ പുതിയ 4ജി ആൻഡ്രോയിഡ് ഫോൺ വിപണിയിലിറക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജിയോ ഫോൺ നെക്സ്റ്റ് എന്ന പേരിലുള്ള ഫോൺ അടുത്തു തന്നെ വിപണിയിലെത്തുമെന്ന കാര്യം റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

കഴിഞ്ഞ വർഷം തന്നെ തങ്ങളുടെ സംയുക്ത പാർട്ട്ണർഷിപ്പിൽ ആൻഡ്രോയിഡ് ഫോൺ പുറത്തിറക്കുന്ന വിവരം ഗൂഗിൾ തലവൻ സുന്ദർ പിച്ചെയും മുകേഷ് അംബാനിയും അറിയിച്ചിരുന്നു.

വിലയെത്രയാകും? എന്ന് മുതൽ ലഭിക്കും ?

ജിയോ ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും കുറഞ്ഞ വില കൊണ്ട് ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തുന്ന റിലയൻസിൽ നിന്ന് ഇത്തവണയും അത്തരമൊരു അത്ഭുതം പ്രതീക്ഷിക്കാം. ഈ വർഷം സെപ്റ്റംബർ 10 നാണ് ഫോൺ വിപണിയിലെത്തുക.

ജിയോ ഫോണിനായി പ്രത്യേകം തയ്യാറാക്കിയ ഓപ്പറേറ്റിങ് സിസ്റ്റം

ജിയോ ഫോണിനായി പ്രത്യേകം തയ്യാറാക്കിയ ലൈറ്റ് ആൻഡ്രോയിഡ് വേർഷനാണ് ഗൂഗിൾ നൽകുക. ജിയോയിൽ നിന്നുള്ള ആദ്യ ആൻഡ്രോയിഡ് ഫോണായിരിക്കും ഇത്. നേരത്തെയുള്ള ജിയോ ഫോൺ കെ.എ.ഐ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

അതേസമയം ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനായ ആൻഡ്രോയിഡ് 11 ജിയോ ഫോണിൽ ലഭ്യമാകില്ല. ഫോണിന്റെ കുറഞ്ഞ ഹാർഡ് വെയർ ശേഷി കൊണ്ടാണ് ഇത്തരത്തിൽ പുതിയ ആൻഡ്രോയിഡ് വേർഷൻ സപ്പോർട്ട് ചെയ്യാതത്.

ഫീച്ചറുകൾ

5 അഞ്ച് ടച്ച് സ്‌ക്രീനുള്ള ഫോൺ 2012 മുതലുള്ള ആൻഡ്രോയിഡ് ഫോണുകളുടെ ഡിസൈന് സമാനമാണ്. പിറകിൽ എൽ.ഇ.ഡി ഫ്‌ലാഷോട് ഒരു ക്യാമറയും ഒരു സെൽഫി ക്യാമറയും ഉണ്ടാകും. വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ അടിസ്ഥാന കണക്റ്റിവിറ്റി സങ്കേതങ്ങളും ഉണ്ടാകും.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News