ഏറ്റവും കുറഞ്ഞ വിലക്കൊരു സ്മാർട്ട്‌ഫോൺ: ജിയോ നെക്‌സ്റ്റിന്റെ ബുക്കിങ് ആരംഭിക്കുന്നു

സാധാരണക്കാരെ ലക്ഷ്യമിട്ടാണ് 'ജിയോ ഫോൺ നെക്സ്റ്റ്' എത്തുന്നത്. ഫോണിന്റെ വില 3,500 ആയിരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Update: 2021-08-28 16:11 GMT
Editor : rishad | By : Web Desk

ജിയോയും ഗൂഗിളും ചേർന്ന് പുറത്തിറക്കുന്ന ജിയോ ഫോൺ നെക്സ്റ്റിന്റെ മുൻ‌കൂർ രജിസ്ട്രേഷൻ അടുത്താഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ജിയോ ഫോൺ നെക്സ്റ്റ് എത്തുന്നത്. ഫോണിന്റെ വില 3,500 ആയിരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫോണിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വരുമെന്ന് ഒരു പ്രമുഖ ടെക് വെബ്സൈറ്റ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയില്‍ ഇപ്പോഴും 30 കോടി 2ജി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അവരെയും 4ജി നെറ്റ്‌വര്‍ക്കിലേക്ക് എത്തിക്കുക എന്നത് ജിയോ ഈ സ്മാര്‍ട്ട്ഫോണിലൂടെ ലക്ഷ്യമിടുന്നത്.

Advertising
Advertising

നേരത്തെ നല്‍കിയ സൂചനകള്‍ പ്രകാരം ഫോണ്‍ 50 ഡോളറില്‍ താഴെ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു കൊല്ലത്തേക്കോ, ആറു മാസത്തേക്കോ എല്ലാം ഉപയോഗിക്കാനുള്ള ഡേറ്റ അടക്കമുള്ള മൊബൈല്‍ സേവനങ്ങളും ഉള്‍പ്പെടുത്തി ഫോണ്‍ കൂടുതല്‍ സ്വീകാര്യമാക്കിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തവണ വ്യവസ്ഥയില്‍ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരവും ഒരു പക്ഷേ നല്‍കിയേക്കാം.

ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 5.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയും, 4G VoLTE ഡ്യുവൽ സിമ്മിനുള്ള സപ്പോർട്ടുമാണ് ഉണ്ടാവുക. ഫോണിന്റെ ബാറ്ററി 2500mAh മാത്രമായിരിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസ് കേന്ദ്രമായ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും ഫോണ്‍ പ്രവവര്‍ത്തിക്കുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News