ലുഡോ കിംഗ് മുതൽ സബ്‌വേ സർഫേഴ്‌സ് വരെ; 2025ലെ ഏറ്റവും ജനപ്രിയമായ സൗജന്യ ഗെയിമുകൾ ഇവയാണ്

ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഇവ ലഭ്യമാണ്

Update: 2025-12-12 15:28 GMT

മൊബൈലിൻ്റെ പ്രധാന ഉപയോ​ഗങ്ങളെ പറ്റി മുഴുവനായി അറിയുന്നതിന് മുന്നേതന്നെ, അതിലെ ​ഗെയിമുകളെ കുറിച്ച് പഠിച്ചെടുക്കുന്നവരാണ് നമ്മൾ. ബാല്യ കൗമാരങ്ങളുടെ മനോഹരമായ ഓർമകളിൽ തീർച്ചയായും അത്തരം ​ഗെയിമുകലും നിലനിൽക്കും. സ്നേക്ക് മാസ്റ്ററും പസിലും മുതൽ രക്ഷിതാക്കൾ അറിഞ്ഞും അല്ലാതെയും നമ്മൾ കളിച്ചു തീർത്ത ​ഗെയിമുകൾ അനേകമാണ്. ഇന്ന് അതിൻ്റെ വികസിച്ച പതിപ്പാണ് പലരൂപത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നതും. പബ്ജിക്കും ഫ്രീഫയറിനും ഡ്രീമിം ഇലവണിനും പിന്നാലെ പോയ ജെൻസിയിൽ നിന്ന് ജെൻ ആൽഫകളുടെ അഭിരുചികൂടി അറിയേണ്ടതായുണ്ട്.

Advertising
Advertising

ആപ്പിൾ ആപ്പ് സ്റ്റോറിലെ 2025ലെ ജനപ്രിയമായ സൗജന്യ ഗെയിമുകൾ അറിഞ്ഞിരിക്കുന്നത് ചിലപ്പോൾ നിങ്ങളുടെ ഇടവേളകളെ ആനന്ദകരമാക്കാൻ സഹായിക്കും.

ലുഡോ കിംഗ്- ജനപ്രിയമായ ഒരു മൊബൈൽ ​ഗെയിമാണ് ലുഡോ കിംഗ്, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ അപരിചിതരായവർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി, ഓൺലൈൻ/ഓഫ്‌ലൈൻ മോഡുകൾ, വോയ്‌സ് ചാറ്റ്, എന്നിവ ഉൾക്കൊള്ളുന്ന ഗെയിമാണിത്. പരമ്പരാഗത ലുഡോ നിയമങ്ങൾ പാലിക്കുന്നതാണ് ഇതും. Android, iOS, PC (Google Play Games വഴി) എന്നിവയിലും മറ്റ് ഉപകരണങ്ങളിലും ലഭ്യമാണ്.


 



ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ- ദക്ഷിണ കൊറിയൻ ഗെയിമിംഗ് കമ്പനിയായ Krafton വികസിപ്പിച്ചെടുത്ത, ഇന്ത്യയിൽ മാത്രം ലഭ്യമായ ഒരു ജനപ്രിയ മൾട്ടിപ്ലെയർ ബാറ്റിൽ റോയൽ ഗെയിമാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ. PUBG മൊബൈലിന്റെ ഇന്ത്യൻ പതിപ്പാണിത്. 100 കളിക്കാർ വരെ പങ്കെടുക്കുന്ന ഗെയിമാണിത്.


 



പിസ്സ റെഡി- പിസ്സ ഉണ്ടാക്കുന്ന മൊൽ ഗെയിമാണ് പിസ്സ റെഡി, ഒരു പിസ്സ കട നടത്താനും, ഓർഡറുകൾ സ്വീകരിക്കാനും, പിസ്സ ഉണ്ടാക്കാനും, സ്റ്റോർ വികസിപ്പിക്കാനും കഴിയും. ഓർഡറുകൾ എടുക്കുക, പിസ്സ ഉണ്ടാക്കുക, വേഗത്തിൽ വിളമ്പുക, ജീവനക്കാരെ നിയമിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.

ടൗൺഷിപ്പ്- നഗരം നിർമ്മിക്കുന്നതും കൃഷി ചെയ്യുന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നഗരം പണിതും, വിളകൾ നട്ടും, ഫാക്ടറികൾ നടത്തിയും, പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റിയും, പസിലുകൾ പൂർത്തിയാക്കിയും മുന്നോട്ട് പോകാം. ന​ഗരത്തിൽ റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയ കെട്ടിടങ്ങൾ നിർമ്മിക്കാം. വിളകൾ നട്ടുപിടിപ്പിക്കുക, അവ ഫാക്ടറികളിൽ പ്രോസസ്സ് ചെയ്ത് വിൽക്കുക എന്നിങ്ങനെ പോകുന്നു. ഖനനവും മ്യൂസിയത്തിനായി പുരാവസ്തുക്കൾ ശേഖരിക്കലും ഇതിൻ്റെ ഭാ​ഗമാണ്.

സബ്‌വേ സർഫറുകൾ- സബ്‌വേ സർഫേഴ്‌സ് ഒരുറണ്ണർ വീഡിയോ ഗെയിമാണ്. എൻഡ്‌ലെസ് റണ്ണർ മൊബൈൽ ഗെയിമായ ഇത് iOS , Android , HarmonyOS NEXT , Amazon Fire Tablet , Windows Phone പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. മെട്രോ റെയിൽവേ സൈറ്റ് ടാഗ് ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടപ്പോൾ , ഇൻസ്പെക്ടറിൽ നിന്നും അവന്റെ നായയിൽ നിന്നും രക്ഷപ്പെടാൻ റെയിൽ‌വേ ട്രാക്കുകളിലൂടെ ഓടുന്നു. സ്വർണ്ണ നാണയങ്ങൾ, പവർ-അപ്പുകൾ, മറ്റ് നിരവധി വസ്തുക്കൾ എന്നിവ പിടിച്ചെടുക്കുകയും അതേ സമയം ട്രെയിനുകളുമായും മറ്റ് വസ്തുക്കളുമായും കൂട്ടിയിടിക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് ​ഗെയിം.

കാൻഡി ക്രഷ് സാഗ- മൂന്നോ അതിലധികമോ മിഠായികൾ ചേർത്തുകൊണ്ട് കളിക്കുന്ന ഒരു ജനപ്രിയ മൊബൈൽ പസിൽ ഗെയിമാണിത്. ഒരോന്നായി പരിഹരിച്ച് പുതിയ ലെവലുകൾ അൺലോക്ക് ചെയ്യാനും സാധിക്കുന്നു.


 



കാരം പൂൾ: ഡിസ്ക് ഗെയിം- എളുപ്പത്തിൽ കളിക്കാവുന്ന മൾട്ടിപ്ലെയർ ബോർഡ് ഗെയിമാണ് ക്യാരം ഡിസ്ക് പൂൾ. മിനിക്ലിപ്പ് (Miniclip) വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ/ഓൺലൈൻ ബോർഡ് ഗെയിമാണ്. യഥാർത്ഥ കരോം ബോർഡിന്റെ അനുഭവത്തെ 3D ഗ്രാഫിക്സിലൂടെയും സുഗമമായ ഫിസിക്സിലൂടെയും കളിക്കാർക്ക് നൽകുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News