ചാനലുകളുടെ ഉടമസ്ഥാവകാശം കൈമാറാം; പുതിയ അപ്ഡേറ്റുമായി വാട്‌സ്ആപ്പ്‌

നിലവിൽ ആരാണോ ചാനൽ തുടങ്ങിയത് അയാൾക്ക് മാത്രമായിരുന്നു ഉടമസ്ഥാവകാശം

Update: 2024-02-17 14:08 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: അടിക്കടി മാറ്റങ്ങൾകൊണ്ടുവരുന്നു എന്നതാണ് വാട്‌സ്ആപ്പിനെ മറ്റു ആപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാകും പലതും. അത്തരത്തിലൊരു മാറ്റമാണ് ഇപ്പോൾ വാട്‌സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. 

അടുത്തിടെ പുറത്തിറക്കിയ വാട്‌സ്ആപ്പ് ചാനലിലെ ഒരു മാറ്റമാണ് ഇപ്പോൾ ശ്രദ്ധേയം. വാട്‌സ്ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാം എന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ആരാണോ ചാനൽ തുടങ്ങിയത് അയാൾക്ക് മാത്രമായിരുന്നു അതിന്റെ ഉടമസ്ഥാവകാശം. എന്തൊക്കെ അറിയിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അയാളിൽ നിക്ഷിപ്തമായിരുന്നു.

Advertising
Advertising

എന്നാൽ പുതിയ ഫീച്ചറിൽ ഉടമസ്ഥാവകാശം മറ്റൊരാളെ ഏൽപ്പിക്കാം. വാട്‌സ്ആപ്പിന്റെ ഏറ്റവും പതിയ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട സൗകര്യവും നിയന്ത്രണവുമൊക്കെയാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ചാനൽ ഡിലീറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള അധികാരം ഉടമസ്ഥാവകാശം ഏൽപ്പിക്കുന്നയാൾക്ക് ലഭിക്കും. ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭിക്കുക. വൈകാതെ എല്ലാവരിലേക്കും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറുകളിലൊന്നായിരുന്നു വാട്സപ്പ് ചാനൽ. നിങ്ങൾക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ പ്രധാനം എന്ന് കരുതുന്ന ആളുകളിൽ നിന്നും അതുമല്ലെങ്കിൽ ഓർഗനൈസേഷനുകളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ നേരിട്ട് നിങ്ങളുടെ വാട്സപ്പിനുള്ളിൽ ലഭിക്കുമെന്നതായിരുന്നു പ്രത്യേകത. ചാനലുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ഉപകരണമാണ്. 

Summary-New WhatsApp feature to let you transfer ownership of your channel

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News