സാംസങ്ങിന്റെ എസ്25 സീരിസിൽ കാർ ക്രാഷ് ഡിറ്റക്ഷൻ സെൻസറും; പുതിയ റിപ്പോർട്ടുകൾ പറയുന്നത്...

ഐഫോണും ഗൂഗിളിന്റെ പിക്സൽ ഫോണുകളിലും നേരത്തെ പരീക്ഷിച്ചതാണ് കാർ ക്രാഷ് ഡിറ്റക്ഷൻ സെൻസർ

Update: 2025-01-02 09:12 GMT
Editor : rishad | By : Web Desk

ന്യൂയോർക്ക്: ഏറെ ആകാംക്ഷയോടെയാണ് സാംസങിന്റെ ഏറെ ആഘോഷിക്കപ്പെടുന്ന ഗ്യാലക്‌സി എസ് 25 സീരിസിനായി കാത്തിരിക്കുന്നത്. ഈ മോഡലിനെച്ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ ലോകത്തിന് മുന്നൽ മോഡല്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എസ് 25സീരിസില്‍ അടങ്ങിയ ഫീച്ചറുകളെക്കുറിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ട്. അതിലൊന്നാണ് കാർ ക്രാഷ് ഡിറ്റക്ഷൻ സെൻസർ. ഐഫോണും ഗൂഗിളിന്റെ പിക്‌സൽ ഫോണുകളിലും നേരത്തെ പരീക്ഷിച്ചതാണ് ഈ സെൻസർ. വാഹനം അപകടത്തിൽപെട്ടാൽ അടിയന്തര സേവനങ്ങൾക്ക് വിവരം കൈമാറാനാകും എന്നതാണ് ഈ ഫീച്ചർകൊണ്ട് ലക്ഷ്യമിടുന്നത്. 

Advertising
Advertising

ആന്‍ഡ്രോയിഡുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിവരിക്കുന്ന സ്വതന്ത്ര ഓൺലൈൻ പ്രസിദ്ധീകരണമായ ആൻഡ്രോയിഡ് അതോറിറ്റിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌മാർട്ട്‌ഫോണിലെ ആക്‌സിലറോമീറ്റർ, ജിപിഎസ് പോലുള്ള പ്രത്യേക സെൻസറുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുന്ന കോമ്പോസിറ്റ് സെൻസറാണ് എസ് 25ലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, സാംസങ്ങിന്റെ എതിരാളികളായ ആപ്പിളും ഗൂഗിളും ഇതിനകം തന്നെ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചര്‍ നല്‍കുന്നുണ്ട്. 2022ൽ ഐഫോൺ 14 സീരീസിനൊപ്പമാണ് ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിച്ചത്. പ്രത്യേക തരം സെന്‍സറിലൂടെയാണ് ആപ്പിളിന്റെ ഈ ഫീച്ചര്‍. എന്നാല്‍, ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലുള്ളത് എഐ അധിഷ്ഠിത സംവിധാനമാണ്.

അതേസമയം ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ജെമനിയുടെ അഡ്വാൻസ്ഡ് ഫീച്ചറുകളും എസ് 25സീരിസിനൊപ്പം സൗജന്യമായി നല്‍കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടൊപ്പം ഗ്യാലക്‌സിയുടെ തന്നെ എഐ പ്രീമിയം ഫീച്ചറുകളും സൗജന്യമായി ലഭിച്ചേക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News