വാട്സാപ്പിനെ മലര്‍ത്തിയടിച്ച ഇന്ത്യൻ മെസേജിങ് ആപ്പ്; ആപ്പ് സ്റ്റോറുകളിൽ ഹിറ്റായി 'അറട്ടൈ'

2021ലാണ് പുറത്തിറക്കിയതെങ്കിലും അറട്ടൈയുടെ സമയം തെളിഞ്ഞത് ഇപ്പോഴാണ്

Update: 2025-09-29 07:54 GMT
Editor : Jaisy Thomas | By : Web Desk

Arattai app (Representational Image)

ചെന്നൈ: വാട്സാപ്പ്, ടെലിഗ്രാം, ത്രഡ് തുടങ്ങിയ ജനപ്രിയ ആപ്പുകളെ പിന്തള്ളി ഇന്ത്യൻ മെസേജിങ് ആപ്പായ 'അറട്ടൈ'. തദ്ദേശീയമായി നിര്‍മിച്ച ഈ ആപ്പ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പായി മാറിയിരിക്കുകയാണ്. ആപ്പ് സ്റ്റോറുകളിൽ ഒന്നാമതാണ് അറട്ടൈ.

തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോര്‍പ്പറേഷനാണ് ആപ്പ് വികസിപ്പിത്. 2021ലാണ് പുറത്തിറക്കിയതെങ്കിലും അറട്ടൈയുടെ സമയം തെളിഞ്ഞത് ഇപ്പോഴാണ്. ചാറ്റ് എന്നാണ് അറട്ടൈ എന്ന തമിഴ് വാക്കിന്‍റെ അര്‍ഥം. സ്പൈവെയർ രഹിത മെസഞ്ചർ ആപ്പാണ് ഇത്.

Advertising
Advertising

ടെക്സ്റ്റ്, വോയിസ് ചാറ്റിങ്ങിനുള്ള സൗകര്യം, വ്യക്തിഗത, ഗ്രൂപ്പ് വീഡിയോ, ഓഡിയോ കോളുകൾ, മീഡിയ ഷെയറിങ് തുടങ്ങിയവ അറട്ടൈ പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ ഗ്രൂപ്പ് ചാറ്റുകൾക്കും കൂടുതൽ ആളുകളിലേക്ക് വിവരം എത്തിക്കാനും ചാനലുകൾ ഉപയോഗിക്കാം.ഉപയോക്താക്കളുടെ ഡാറ്റ പരസ്യങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുകയില്ലെന്ന് സോഹോ ഉറപ്പ് നൽകുന്നുണ്ട്.

സ്മാർട്ട്‌ഫോണുകളിൽ മാത്രമല്ല, ഡെസ്‌ക്‌ടോപ്പ്, ആൻഡ്രോയിഡ് ടിവി എന്നിവയിലൂടെയും ആക്‌സസ് ചെയ്യാൻ കഴിയുന്ന ആപ്പ് ആണിത്. കുറഞ്ഞ ഇന്‍റര്‍നെറ്റ് വേഗതയിലും പഴയ സ്മാർട്ട്‌ഫോണുകളിലും പോലും നന്നായി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. അറട്ടൈയിയെ ഒരു പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്ഫോമിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ ശിപാര്‍ശ ചെയ്തതോടെ ആപ്പ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ 'വാട്സാപ്പ് ഘാതകൻ' എന്നാണ് അറട്ടൈയിയെ സാങ്കേതിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. വാട്സാപ്പിന് നിലവിൽ ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News