വൺപ്ലസ് നോർഡ് സിഇ 2 ഉടൻ ഇന്ത്യൻ വിപണിയിൽ

Update: 2022-02-11 15:10 GMT

വൺപ്ലസിന്റെ മറ്റൊരു നോർഡ് സീരീസ് ഫോൺ ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കും. ഈയടുത്ത് ഇറങ്ങുന്ന ഏറ്റവും വില കുറഞ്ഞ വൺ പ്ലസ് ഫോണായിരിക്കും ഇത്. ഫെബ്രുവരി 17 നാണ് ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് സിഇയുടെ പിൻഗാമിയാവും ഈ ഫോൺ.

പുതിയ മോഡൽ ഏറെക്കുറെ പഴയതിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. . 65വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗ്, 3.5എംഎം ഹെഡ്‌ഫോൺ പോർട്ട്, 1ടിബി വരെയുള്ള എക്‌സ്‌റ്റേണൽ സ്‌റ്റോറേജ് എന്നിവയാണ് ഫോണിൽ വരുന്നത്. മുകളിൽ ഇടത് വശത്തായി പഞ്ച്-ഹോൾ ക്യാമറയും പിന്നിൽ ട്രിപ്പിൾ ക്യാമറ സെൻസറും ഫോണിൽ വരുന്നു.

Advertising
Advertising

Full View

ഒറിജിനൽ നോർഡ് സിഇയ്ക്ക് ഇന്ത്യയിൽ 22,999 രൂപ വില വരുമ്പോൾ, പുതിയ ഫോണിന് 20,000 രൂപയിൽ താഴെയാകും വിലയെന്നും റിപ്പോർട്ട് ഉണ്ട്. അടുത്ത ആഴ്ചത്തെ ലോഞ്ചിന് ശേഷം ഫോണിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

News Summary : OnePlus Nord CE 2 launching in India on February 17

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News