റിയൽമിയുടെ ആദ്യ C സീരീസ് ഫോണിന്റെ പ്രീ ബുക്കിംഗ് ഇന്ന് ആരംഭിക്കും; പ്രാരംഭ വില 11,999 രൂപ

ഇന്ന് മുതല്‍ ഫ്ലിപ്പ്കാർട്ടിലൂടെയും റിയല്‍മി ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഫോണ്‍ പ്രീ ബുക്ക് ചെയ്യാം. സെപ്തംബര്‍ 27 നാണ് ആദ്യ വില്‍പ്പന.

Update: 2021-09-20 06:41 GMT
Editor : Midhun P | By : Web Desk

റിയല്‍മി പുതുതായി പുറത്തിറക്കുന്ന C25Y സ്മാര്‍ട്ട് ഫോണിന്റെ പ്രീ ബുക്കിംഗ് ഇന്ന് ആരംഭിക്കും. C സീരിസില്‍ കമ്പനി അവതരിപ്പിക്കുന്ന ആദ്യ ഫോണാണിത്. 50 മെഗാ പിക്‌സല്‍ ക്യാമറയാണ് C25Y ന്റെ ഏറ്റവും വലിയ പ്രത്യേകത. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 11 ലാണ് പ്രവര്‍ത്തിക്കുക. കൂടാതെ ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4ജിബി റാമില്‍ 128ജിബി സ്‌റ്റോറേജും ലഭിക്കുന്നുണ്ട്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡിലൂടെ ആവശ്യമെങ്കില്‍ സ്‌റ്റോറേജ് കൂട്ടാനുളള ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertising
Advertising

50 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറ കൂടാതെ 2 മെഗാ പിക്‌സല്‍ വീതമുള്ള ഒരു മാക്രോ ക്യാമറയും, ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയും റിയര്‍ ക്യാമാറ കൂട്ടത്തിലുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ കൂടാതെ രണ്ട് സിമ്മുകളിലും 4GVoLTE സപ്പോര്‍ട്ട് ചെയ്യും. 3.5 mm ഹെഡ് ഫോണ്‍ ജാക്കും ഫോണിനുണ്ട്.

11,999 രൂപയാണ് C25Y ന്റെ വില. മെറ്റല്‍ ഗ്രേ, ഗ്ലേഷ്യര്‍ ബ്ലൂ എന്നി കളറുകളില്‍ C25Y ലഭിക്കും. ഇന്ന് മുതല്‍ ഫ്ലിപ്പ്കാർട്ടിലൂടെയും റിയല്‍മി ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഫോണ്‍ പ്രീ ബുക്ക് ചെയ്യാം. സെപ്തംബര്‍ 27 നാണ് ആദ്യ വില്‍പ്പന.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News