ക്രിസ്മസ്-പുതുവത്സര ഓഫറുമായി ജിയോ; മൂന്ന് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു

അൺലിമിറ്റഡ് 5ജി ഡാറ്റയ്ക്കും ഒടിടി ആനുകൂല്യങ്ങൾക്കും പുറമെ, ഗൂഗിളിന്റെ ഏറ്റവും പുതിയ എഐസേവനമായ 'ജെമിനി പ്രോ' സൗജന്യമായി നൽകുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത

Update: 2025-12-17 05:13 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ക്രിസ്മസ്-പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ.

മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ 2026 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീപെയ്ഡ് പ്ലാനുകള്‍ എല്ലാ തരം ഉപയോക്താക്കളെയും ലക്ഷ്യമിട്ടു കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 

അൺലിമിറ്റഡ് 5ജി ഡാറ്റയ്ക്കും ഒടിടി ആനുകൂല്യങ്ങൾക്കും പുറമെ, ഗൂഗിളിന്റെ ഏറ്റവും പുതിയ എഐസേവനമായ 'ജെമിനി പ്രോ' സൗജന്യമായി നൽകുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. വെറും 103 രൂപ മുതല്‍ ആരംഭിക്കുന്നതാണ് പ്ലാനുകള്‍. 

Advertising
Advertising

ഹീറോ വാര്‍ഷിക റീചാര്‍ജ്(Hero Annual Recharge)

3,599 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന പ്ലാനാണ് ഹീറോ വാര്‍ഷിക റീചാര്‍ജ്. പ്ലാനിന് 365 ദിവസം കാലാവധി ഉണ്ട്. പ്രതിദിനം 2.5 ജിബി അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ നേട്ടങ്ങള്‍ക്കൊപ്പം 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു.

ജിയോ സൂപ്പര്‍ സെലിബ്രേഷന്‍ പ്ലാന്‍(Super Celebration Monthly Plan)

28 ദിവസം കാലാവധിയുള്ള പ്രതിമാസ പ്ലാനാണ് ജിയോ സൂപ്പര്‍ സെലിബ്രേഷന്‍ പ്ലാന്‍. പ്രതിദിനം 2 ജിബി അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ആക്സസ്, പരിധിയില്ലാത്ത വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്ലാനിലും 18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ പ്ലാൻ സൗജന്യമായി ലഭിക്കും. 

പ്രതിമാസം 500 രൂപ വിലമതിക്കുന്ന ഒടിടി ആപ്പുകൾ സൗജന്യം. യൂട്യൂബ് പ്രീമിയം (YouTube Premium), ജിയോ ഹോട്ട്‌സ്റ്റാർ (JioHotstar), ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, സോണി ലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ നെക്സ്റ്റ്, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹൊയ്‌ചോയ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫ്ലെക്സി പാക്ക് (Flexi Pack) 

കൂടുതൽ ഡാറ്റയും വിനോദവും ആഗ്രഹിക്കുന്നവർക്കായി ഒരു ചെറിയ പ്ലാൻ. ഡാറ്റ: 5 ജിബി (മൊത്തം ഡാറ്റ). കാലാവധി: 28 ദിവസം. ഇതിനൊപ്പം ചില ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസും അനുവദിക്കുന്നുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News