ഐഫോൺ 18 പ്രോ മോഡലുകളിലും 'ബ്ലാക്ക്' ഉണ്ടാവില്ല; പകരം വരുന്നത്...

ബ്ലാക്ക് കളറിന് പകരം അതീവ ആകർഷകമായ 'ഡീപ് റെഡ്' നിറത്തിലായിരിക്കും ഇത്തവണത്തെ പ്രോ, പ്രോ മാക്സ് മോഡലുകൾ എത്തുകയെന്നാണ് ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നത്

Update: 2026-04-04 07:28 GMT

representative image

സാന്‍ഫ്രാന്‍സിസ്കോ: ആപ്പിൾ പ്രേമികൾക്കിടയിൽ എപ്പോഴും പ്രിയപ്പെട്ട ഒന്നാണ് ഐഫോണുകളുടെ ബ്ലാക്ക് അല്ലെങ്കിൽ സ്പേസ് ഗ്രേ നിറങ്ങൾ. എന്നാൽ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസിൽ കറുപ്പ് നിറം ഉണ്ടാവില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ടിപ്‌സ്റ്ററായ 'ഇൻസ്റ്റന്റ് ഡിജിറ്റൽ' ആണ് ഐഫോൺ 18 പ്രോ, പ്രോ മാക്സില്‍ നിന്ന് ബ്ലാക്ക് കളർ ഒഴിവാക്കിയെന്ന വിവരം പുറത്തുവിട്ടത്. 

റിപ്പോർട്ടുകൾ പ്രകാരം, ഫോണിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകളാണ് ഇതിന് കാരണായി പറയപ്പെടുന്നത്.  ഐഫോൺ 17 പ്രോ സീരീസിൽ ഉപയോഗിച്ച അനോഡൈസ്ഡ് അലുമിനിയത്തിൽ, പോറലുകൾ വേഗത്തിൽ ദൃശ്യമായിരുന്നു. കറുപ്പ് പോലുള്ള ഇരുണ്ട നിറങ്ങളിൽ ഇത്തരം പോറലുകൾ കൂടുതൽ വ്യക്തമായി കാണും എന്ന് വിലയിരുത്തിയാണ് ബ്ലാക്കിനെ ഒഴിവാക്കുന്നത്.  

Advertising
Advertising

ബ്ലാക്ക് കളറിന് പകരം അതീവ ആകർഷകമായ 'ഡീപ് റെഡ്' നിറത്തിലായിരിക്കും ഇത്തവണത്തെ പ്രോ, പ്രോ മാക്സ് മോഡലുകൾ എത്തുകയെന്നാണ് ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഡീപ് റെഡിന് പുറമെ പർപ്പിൾ, ബ്രൗൺ ഷേഡുകളും ആപ്പിൾ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇവ ചുവപ്പിന്റെ തന്നെ വകഭേദങ്ങൾ ആയിരിക്കാനാണ് സാധ്യത. നേരത്തെ ഐഫോൺ 17 പ്രോ ലോഞ്ച് ചെയ്തപ്പോൾ കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ നിറങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണയും കറുപ്പ് നിറം മടങ്ങിവരില്ലെന്ന സൂചന ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. 

ആപ്പിൾ പുറത്തിറക്കാൻ പോകുന്ന ഫോൾഡബിൾ ഐഫോണിൽ  പക്ഷേ പരീക്ഷണങ്ങൾക്ക് മുതിരില്ലെന്നാണ് വിവരം. ഇതിൽ വെള്ള, വെള്ളി, കറുപ്പ് തുടങ്ങിയ സ്ഥിരം നിറങ്ങൾ തന്നെയായിരിക്കും നൽകുക. സെപ്റ്റംബറോട് കൂടി ഐഫോൺ 18 പ്രോ സീരീസ് ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിപ്‌സെറ്റിലും ക്യാമറയിലും വലിയ മാറ്റങ്ങളുമായാണ് ഇത്തവണ പുതിയ ഐഫോണുകൾ എത്തുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News