ഡൈനാമിക് ഐലൻഡിൽ മാത്രം 'കത്രിക'; ഐഫോണ്‍ 18 മോഡലുകള്‍ക്കായി ഇനിയും കാത്തിരിക്കണോ?

ഏകദേശം 1,35,000 രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോയിൽ ചെറിയ മാറ്റങ്ങൾ പോലും വലിയൊരു അപ്‌ഗ്രേഡായി അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം

Update: 2026-04-01 14:08 GMT

representative image

കാലിഫോര്‍ണിയ: ആപ്പിൾ ആരാധകർ കാത്തിരിക്കുന്ന ഐഫോൺ 18 പ്രോ പരമ്പരയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. വലിയ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നവർക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണെങ്കിലും, ഫോണിന്റെ മുൻഭാഗത്ത് പ്രധാനപ്പെട്ട ഒരു മാറ്റത്തിന് ആപ്പിൾ ഒരുങ്ങുന്നതായാണ് സൂചന.

പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 പ്രോയുടെ ഡിസൈനിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകില്ല. എങ്കിലും, ഫോണിന്റെ ഡിസ്പ്ലേയിലുള്ള ഡൈനാമിക് ഐലൻഡിന്റെ വലിപ്പം കുറയും എന്നതാണ് പ്രധാന ആകർഷണം.  ഐഫോൺ 17 പ്രോയിൽ ഏകദേശം 20.76എംഎം വീതിയുള്ള ഡൈനാമിക് ഐലൻഡ്, പുതിയ മോഡലിൽ 13.49mm ആയി ചുരുങ്ങും. ഫേസ് ഐഡി സിസ്റ്റത്തില്‍ വരുത്തുന്ന മാറ്റമാണ് ഡൈനാമിക് ഐലൻഡിന്റെ വലിപ്പം കുറയുന്നത്. ഡിസ്പ്ലേയ്ക്കടിയിലേക്കാണ് ഫേസ് ഐഡി കൊണ്ടുവരുന്നത്.

Advertising
Advertising

അതേസമയം സ്ക്രീനിന് ചുറ്റുമുള്ള ബെസലുകളുടെ കാര്യത്തിലും ബോഡി ഡിസൈനിലും മാറ്റങ്ങളുണ്ടാകാൻ സാധ്യത കുറവാണ്. പൂർണ്ണമായും കാണാത്ത രീതിയിലുള്ള ഫേസ് ഐഡി സിസ്റ്റവും പഞ്ച്-ഹോൾ ക്യാമറയും ഐഫോൺ 18 പ്രോയിൽ വരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചെറിയ പരിഷ്കാരങ്ങൾ മാത്രം വരുത്താനാണ് ആപ്പിളിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്  ഐഫോൺ 17 പ്രോയുടെ ഡിസൈനിൽ നിന്നും വലിയ വ്യത്യാസമൊന്നും പ്രതീക്ഷിക്കേണ്ട. 'കത്രിക' വെക്കുക ഡൈനാമിക് ഐലൻഡില്‍ മാത്രമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എങ്കിലും പ്രോസസറിലും ക്യാമറയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. അത് എന്തൊക്കെയാണെന്ന് വ്യക്തമായി വരുന്നേയുള്ളൂ. 

അതേസമയം ചെറിയ ഡൈനാമിക് ഐലൻഡ്, പ്രോ മോഡലുകളിൽ മാത്രം ഒതുങ്ങില്ല. ഐഫോൺ 18 സീരീസിലെ എല്ലാ ഫോണുകളിലും ഈ മാറ്റം വരുമെന്നാണ് പ്രശസ്ത ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സ് വ്യക്തമാക്കുന്നത്. ഇക്കാര്യം ശരിയാകുകയാണെങ്കില്‍ പ്രീമിയം ഫീച്ചറുകൾ ബേസ് മോഡലുകളിലേക്കും എത്തും എന്നതാണ്.  ഏകദേശം 1,35,000 രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോയിൽ, ഈ ചെറിയ മാറ്റങ്ങൾ പോലും വലിയൊരു അപ്‌ഗ്രേഡായി അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News