ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; ഫെയ്‌സ്ബുക്കിനെതിരെ വിമര്‍ശനവുമായി യുഎസ് സെനറ്റ്

കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്.

Update: 2021-10-01 09:50 GMT
Editor : Dibin Gopan | By : Web Desk

ഇന്‍സ്റ്റഗ്രാം കുട്ടികളിലുണ്ടാക്കുന്ന വിപരീത സ്വാധീനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഫെയ്സ്ബുക്കിനെതിരെ യുഎസ് സെനറ്റ്. ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിസ് ആണ് യുഎസ് സെനറ്റിന് മുന്നില്‍ ഹാജരായത്. എന്നാല്‍ യുവാക്കളെ സഹായിക്കുകയാണ് ഇന്‍സ്റ്റഗ്രാം ചെയ്തത് എന്ന് പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്തത്.

കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുന്നുള്ളൂ എന്നാണ് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി നേരത്തെ പറഞ്ഞിരുന്നത്.

Advertising
Advertising

വാള്‍സ്ട്രീറ്റ് ജേണലാണ് ഇന്‍സ്റ്റഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇന്‍സ്റ്റഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമമുമായി ബന്ധപ്പെട്ട് ഗവേഷണ റിപ്പോര്‍ട്ട് വിവാദമായതോടെ അത്തരം ഒരു റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല എന്നായിരുന്നു ഫെയ്സ്ബുക്കിന്റെ നിലപാട്. ഇത് സെനറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ ക്ഷേമത്തേക്കാള്‍ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയ്ക്കാണ് ഫെയ്സ്ബുക്ക് പ്രാധാന്യം നല്‍കുന്നത്. അവയെ സംരക്ഷിക്കുന്നതിന് നീതീകരിക്കാനാവത്ത കൃത്യവിലോപമാണ് ഫെയ്സ്ബുക്ക് നടത്തിയത്. ഉത്തരവാദിത്വമേറ്റെടുക്കുന്നതില്‍ അത് പരാജയപ്പെട്ടു. ഫെയ്സ്ബുക്കിനെ എങ്ങനെ വിശ്വസിക്കും? സെനറ്റിന് നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ബ്ലുമെന്‍താള്‍ ചോദിച്ചു.സെനറ്റ് അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുന്നതില്‍ ആന്റിഗണ്‍ ഡേവിസ് പലതവണ പരാജയപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട ഫെയ്സ്ബുക്ക് ടീമിനോട് അന്വേഷിക്കേണ്ടതുണ്ട് എന്ന് മാത്രമായിരുന്നു മറുപടി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News