ഗൂഗിള്‍ പിക്സെല്‍ ഇന്ന് ഇന്ത്യന്‍ വിപണികളില്‍
57000 രൂപ മുതല്‍ വിലയുള്ളതാണ് ഗൂഗിള്‍ പിക്സെല്‍ ഫോണുകളും പിക്സെല്‍ എക്സ് എല്‍ ഫോണുകളും.
ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണായ ഗൂഗിള്‍ പിക്സെല്‍ ഇന്ന് ഇന്ത്യന്‍ വിപണികളിലെത്തും. ബ്രാന്റഡ് റീട്ടെയില്‍ ഷോപ്പുകളിലും ഓണ്‍ലൈനിലും ഫോണുകള്‍ ലഭ്യമാകും. 57000 രൂപ മുതല്‍ വിലയുള്ളതാണ് ഗൂഗിള്‍ പിക്സെല്‍ ഫോണുകളും പിക്സെല്‍ എക്സ് എല്‍ ഫോണുകളും. ആന്‍ഡ്രോയിഡ് 7.1 പതിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ഫോണുകളാവും ഇത്.
പിക്സെല്‍ ക്യാമറ, പിക്സെല്‍ ലോഞ്ചര്‍, തത്സമയ ചാറ്റിങ് ഉപയോഗിച്ച് ഫോണ്‍ സംബന്ധമായ പ്രശ്നങ്ങളില്‍ ഗൂഗിളിന്റെ നേരിട്ടുള്ള സഹായം ലഭിക്കുവാനുള്ള സൗകര്യം എന്നിവ പിക്സെല്‍ ഫോണുകളില്‍ മാത്രമുള്ള സേവനങ്ങളാണ്. അലൂമിനിയം ഷാസിയും ഗ്ലാസും ഉപയോഗിച്ചാണ് പിക്സെല്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ബജാജ് ഇലക്ട്രോണിക്സ്, ക്രോമ, ഇസോണ്‍, ജംബോ, പൂര്‍വിക, റിലയന്‍സ് ഡിജിറ്റല്‍, സംഗീത ആന്‍റ് വിജയ് സെയില്‍സ് എന്നിവയുടെ റീട്ടെയില്‍ ഷോപ്പുകളിലും ഫ്ലിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.