ഫോണ്‍ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന ഉടമ - വീഡിയോ വൈറലാകുന്നു

Update: 2017-06-25 23:17 GMT
Editor : Damodaran

യു ടേൺ എടുത്ത് ​തിരികെ വന്ന മോഷ്ടാവിന്‍റെ ബൈക്കിലേക്ക്​ ട്രക്ക് ഡ്രൈവർ എടുത്തുചാടുകയായിരുന്നു. അപ്രതീക്ഷിതമായ ഈ ചുവടില്‍ പകച്ച മോഷ്ടാവ് ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയും......

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ നിന്നും മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ ഉടമ സാഹസികമായി പിടികൂടുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഗ്യാങ്ദോംങ് പ്രവിശ്യയിലാണ് സിനിമയെ വെല്ലുന്ന മികവില്‍ മോഷ്ടാവിനെ ഫോണുടമ കീഴടക്കിയത്. റോഡിന്​ വശത്തായി ട്രക്ക് ​പാർക്ക്​ ചെയ്തശേഷം പുറത്ത് നിൽക്കുകയായിരുന്നു ഡ്രൈവർ. ഇൗ സമയം ബൈക്കിലെത്തിയ മോഷ്ടാവ്​ ട്രക്കിലുണ്ടായിരുന്ന ഫോൺ ഞൊടിയിടയിൽ കൈക്കലാക്കി കടന്നു.

യു ടേൺ എടുത്ത് ​തിരികെ വന്ന മോഷ്ടാവിന്‍റെ ബൈക്കിലേക്ക്​ ട്രക്ക് ഡ്രൈവർ എടുത്തുചാടുകയായിരുന്നു. അപ്രതീക്ഷിതമായ ഈ ചുവടില്‍ പകച്ച മോഷ്ടാവ് ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയും ചെയ്തു. വീഡിയോ കാണാം

Full View

Writer - Damodaran

contributor

Editor - Damodaran

contributor

Similar News