സോണി എക്സ്‍പീരിയ എക്സ് ഇനി പകുതി വിലയില്‍; 48900 രൂപയുടെ ഫോണ്‍ 24990 രൂപക്ക്
സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം മുറുകുമ്പോള്‍ ഫ്ലാഗ് ഷിപ്പുകളുടെ വില കുറച്ച് പിടിച്ചുനില്‍ക്കാന്‍ സോണിയും.
സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം മുറുകുമ്പോള്‍ ഫ്ലാഗ് ഷിപ്പുകളുടെ വില കുറച്ച് പിടിച്ചുനില്‍ക്കാന്‍ സോണിയും. വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 48900 രൂപയായിരുന്ന എക്സ്‍പീരിയ എക്സിന്റെ വില ഇതുരണ്ടാം തവണയാണ് സോണി വെട്ടിക്കുറക്കുന്നത്.
ആദ്യം പതിനായിരം രൂപയും ഇപ്പോള്‍ 14000 രൂപയും കുറച്ചതോടെ നിലവിലെ വില 24900 രൂപയിലെത്തി. ഇന്ത്യന്‍ വിപണിയില്‍ മാത്രമാണ് ഈ വില കുറവുള്ളത്. അഞ്ച് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‍പ്ലേയാണ് എക്സ്‍പീരിയ എക്സിന്റേത്. ക്വാല്‍കോം സ്‍നാപ്ഡ്രാഗണ്‍ 650 പ്രൊസസര്‍, 3 ജിബി റാം, 64 ജിബി സ്റ്റോറേജ് (എസ്‍ഡി കാര്‍ഡ് ഉപയോഗിച്ച് 200 ജിബിയായി ഉയര്‍ത്താം), 23 എംപി പ്രധാന കാമറ, 13 എംപി മുന്‍ കാമറ, 2620 mAh ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതള്‍. നാലു നിറങ്ങളില്‍ എക്സ്‍പീരിയ എക്സ് ലഭ്യമാണ്.