വൈഫൈയെ വെല്ലാന്‍ ലൈ ഫൈ എത്തുന്നു
Update: 2018-04-08 00:42 GMT
ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫേയില്‍ ഡാറ്റാ കൈമാറ്റം നടക്കുന്നത്
അതിവേഗ ഡാറ്റാ കൈമാറ്റത്തിനായി വൈഫൈയെ വെല്ലാന്‍ ലൈ ഫൈ എത്തുന്നു. നിലവിലെ വൈഫൈയുടെ വേഗത്തിന്റെ നൂറിരട്ടി ലൈ ഫൈ പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഏകദേശം 1.5 ജി ബിയുടെ 20 സിനിമകള്‍ കേവലം സെക്കന്റുകള്‍ക്കുളളില്‍ ഡൌണ്‍ലോഡ് ചെയ്യാമെന്നാണ് അവകാശവാദം.
ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫേയില്‍ ഡാറ്റാ കൈമാറ്റം നടക്കുന്നത്. അത്യന്തം ആകര്‍ഷകമാണ് ലൈഫെ എങ്കിലും ഉടന്‍ തന്നെ നിലവിലുളള വൈഫൈ സംവിധാനത്തിന് പൂര്‍ണമായും പകരക്കാരനാകില്ലെന്നും ചില ടെക് വിദഗ്ധര്‍ പറയുന്നു.