സാംസങ് ഗാലക്‍സി നോട്ട് 8 പുറത്തിറങ്ങി
സുരക്ഷിതമല്ലെന്ന് കാണിച്ച് നോട്ട് 7 പിന്‍വലിച്ചതിന് ശേഷം വിലയ പ്രതീക്ഷയോടെയാണ് പുതിയ മോഡല്‍ വിപണിയിലെത്തുന്നത്
സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്‍സി നോട്ട് 8 പുറത്തിറക്കി. ഡ്യുവല്‍ ക്യാമറ ലെന്‍സുമായി എത്തുന്ന സാംസങിന്റെ ആദ്യ സ്മാര്‍ട്ട് ഫോണാണ് ഗാലക്‍സി നോട്ട് 8. സുരക്ഷിതമല്ലെന്ന് കാണിച്ച് നോട്ട് 7 പിന്‍വലിച്ചതിന് ശേഷം വിലയ പ്രതീക്ഷയോടെയാണ് പുതിയ മോഡല്‍ വിപണിയിലെത്തുന്നത്. ഐ ഫോണ്‍ 7 പ്ലസ്, നോക്കിയ 8, ഒണ്‍ പ്ലസ് 5 തുടങ്ങി മറ്റ് ഫോണുകളെ പിന്തള്ളാമെന്ന പ്രതീക്ഷയിലാണ് സാംസങ് ഗാലക്‍സി നോട്ട് 8 വിപണി കീഴടക്കാനെത്തുന്നത്. 12MP വീതമുള്ള രണ്ട് ബാക് ക്യാമറകളാണ് നോട്ട് 8നെ വേറിട്ട് നിര്‍ത്തുന്നത്. 8 എംപിയാണ് ഫ്രെണ്ട് കാമറ.
ആണ്‍ഡ്രോയിഡ് 7.1 ആണ് ഒപ്പറേറ്റിങ് സിസ്റ്റം. 6 GB റാം കൂടിയാകുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. ആപ്പിള്‍ ഫോണുകളുടെ പ്രത്യേകതയായ Bixby voice assistant നോട്ട് 8ലും ഇടം നേടിയിട്ടുണ്ട്. 6.3 ഇഞ്ച് സ്ക്രീന്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് ഫോണ്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. S-pen stylus ആണ് മറ്റൊരു പ്രത്യകത. ഫോണ്‍ ഓഫാണെങ്കിലും നോട്ടുകള്‍ കുറിച്ചെടുക്കാവുന്ന സാങ്കേതികതയാണിത്.
ഇന്‍ബില്‍റ്റ് ബാറ്ററിയാണെന്നത് ഗാലക്‍സി നോട്ട് 8ന്റെ പോരായ്മയായി ചൂടിക്കാട്ടുന്നുണ്ട്. ബാറ്ററി അധികമായി ചൂടാകുന്നതും ഫോണ്‍ പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകളുമാണ് നോട്ട് 7ന് തിരിച്ചടിയായത്. വിപണിയില്‍ നിന്ന് ഫോണ്‍ പിന്‍വലിച്ചതോടെ ദശലക്ഷത്തിലധികം ഡോളറാണ് കമ്പനിക്ക് നഷ്ടമായത്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നോട്ട് 8 എത്തുന്നത്. 1000 യൂറോയാണ് ഫോണിന്റെ വില. നീല, ഗ്രേ, കറുപ്പ്, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് നോട്ട് 8 എത്തുന്നത്. സെപ്റ്റംബര്‍ 15 ഓടെ ഫോണ്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.