സുക്കര്‍ബര്‍ഗ് അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്?

Update: 2018-05-01 00:50 GMT
Editor : Subin
സുക്കര്‍ബര്‍ഗ് അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്?

അമേരിക്കയിലെ 30 സംസ്ഥാനങ്ങളിലേയും ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സുക്കര്‍ബര്‍ഗ് തന്റെ പുതുവര്‍ഷ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 2017ല്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് സൂചനകള്‍. സുക്കര്‍ബര്‍ഗ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് ഇത്തരമൊരു പ്രചണത്തിന് പിന്നില്‍. അമേരിക്കയിലെ 30 സംസ്ഥാനങ്ങളിലേയും ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സുക്കര്‍ബര്‍ഗ് തന്റെ പുതുവര്‍ഷ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

'ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ് ലക്ഷ്യം. സാധാരണക്കാരുടെ ജീവിതവും തൊഴിലും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമായിരിക്കും ചോദിച്ചറിയുക. കഴിഞ്ഞ ദശാബ്ദങ്ങളില്‍ സാങ്കേതികവിദ്യയും ആഗോളവല്‍ക്കരണവും നമ്മുടെ ജീവിതങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. നല്ലതിനൊപ്പം നിരവധി പേര്‍ക്ക് നിരവധി വെല്ലുവിളികളും നേരിടേണ്ടി വന്നു' സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertising
Advertising

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് അപ്രതീക്ഷിത വിജയം നേടിയതിന് പിന്നില്‍ ഫേസ്ബുക്കിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തെറ്റായ വാര്‍ത്തകളും വിവരങ്ങളും അതിവേഗത്തില്‍ പ്രചരിക്കുന്നതിന് ട്രംപ് ക്യാമ്പ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകളെ വ്യാപകമായി ഉപയോഗിച്ചിരുന്നെന്നും ഇത് വോട്ടര്‍മാരുടെ തീരുമാനത്തെ സ്വീധിച്ചെന്നുമായിരുന്നു ആരോപണം. അതേസമയം ബാലിശമെന്ന് വിശേഷിപ്പിച്ചാണ് ഈ ആരോപണങ്ങളെ സുക്കര്‍ബര്‍ഗ് തള്ളിയത്.

തന്റെ ഭാര്യക്കൊപ്പം റോഡ് മാര്‍ഗ്ഗമായിരിക്കും സുക്കര്‍ബര്‍ഗ് അമേരിക്കന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുക. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെ നിശ്ചയിക്കുന്ന പരിപാടികളും നിങ്ങള്‍ക്ക് എങ്ങനെ അതില്‍ പങ്കെടുക്കാമെന്നതും ഫേസ്ബുക്ക് പേജിലൂടെ തന്നെ അറിയിക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. സുക്കര്‍ബര്‍ഗിന്റെ പുതുവത്സര പ്രതിജ്ഞകള്‍ നേരത്തെയും വാര്‍ത്തയായിട്ടുണ്ട്. 2016ലെ പുതുവര്‍ഷത്തില്‍ ഈ വര്‍ഷം 375 മൈല്‍ ഓടുമെന്നും ചൈനീസ് മാണ്ഡരിന്‍ പഠിക്കുമെന്നും 25 പുസ്തകങ്ങള്‍ വായിക്കുമെന്നും വീട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കൊണ്ടുവരുമെന്നുമൊക്കെയായിരുന്നു സുക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനങ്ങള്‍.

Every year I take on a personal challenge to learn new things and grow outside of my work. In recent years, I've run 365...

Posted by Mark Zuckerberg on Tuesday, January 3, 2017

Writer - Subin

contributor

Editor - Subin

contributor

Similar News