വായുവില്‍ നിന്ന് വെള്ളമുണ്ടാക്കുന്ന വിദ്യയുമായി ഇന്ത്യന്‍ വിദ്യാര്‍ഥി
ഒരു മണിക്കൂറിനുള്ളില്‍ 1.8 ലിറ്റര്‍ വെള്ളം വരെ നിര്‍മ്മിക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും.
ജവാദ് പട്ടേല്‍ ഒരു സാധാരണ ഇന്ത്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. പക്ഷേ ഇപ്പോള്‍ ഏഷ്യയില്‍ തന്നെ ആദ്യത്തെ ഒരു പ്രധാന കണ്ടുപിടിത്തം നടത്തിയ വ്യക്തിയുമാണ്. അന്തരീക്ഷത്തില്‍ നിന്ന് വെള്ളമുണ്ടാക്കുന്ന വിദ്യയുമായി ഒരു ഉപകരണം നിര്‍മ്മിച്ചിരിക്കയാണ് ജാവാദ് ഇപ്പോള്‍. ഒരു മണിക്കൂറിനുള്ളില്‍ 1.8 ലിറ്റര്‍ വെള്ളം വരെ നിര്‍മ്മിക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും.
ഡ്യൂഡ്രോപ്സ് എന്നാണ് ജാവേദ് തന്റെ കണ്ടുപിടിത്തത്തിന് പേരിട്ടിരിക്കുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുത്താണ് ഉപകരണം വെള്ളമാക്കി മാറ്റുന്നത്.
ഇത് ജാവാദിന്റെ ആദ്യത്തെ കണ്ടുപിടുത്തമല്ല. നേരത്തെ മദ്യപിച്ചാല്‍ വാഹനമോടിക്കാന്‍ അനുവദിക്കാത്ത ഒരു സ്മാര്‍ട്ട് ഹെല്‍മറ്റും ഈ വിദ്യാര്‍ത്ഥി നിര്‍മ്മിച്ചിരുന്നു. ഹൈദരബാദില്‍ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ഈ 22 കാരന്‍.
2015-16 വര്‍ഷത്തെ നാഷണല്‍ യൂത്ത് അവാര്‍ഡിനും 2016 ലെ എപിജി അബ്ദുല്‍ കലാം എക്സലന്‍സ് അവാര്‍ഡിനും ജവാദിനെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.