പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സ്പിന്നറുമായി ഗൂഗിള്‍ ഡൂഡില്‍

Update: 2018-05-08 11:15 GMT
Editor : Jaisy
പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സ്പിന്നറുമായി ഗൂഗിള്‍ ഡൂഡില്‍

1998 സെപ്തംബര്‍ 27ന് സെര്‍ഗി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്

പത്തൊന്‍പതാം പിറന്നാള്‍ അടിപൊളിയായി ആഘോഷിച്ച് ഗൂഗിള്‍. സര്‍പ്രൈസ് സ്പിന്നര്‍ രൂപത്തില്‍ പ്രത്യേക ഡൂഡിലിറക്കിയായിരുന്നു ഗൂഗിളിന്റെ പിറന്നാളോഘോഷം. ഈ സ്പിന്നറിൽ നിരവധി സർപ്രൈസുകളാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. XOX കളി, സ്‌നേക്ക്, ഹാലോവീൻ, ലവ് ഗെയിം, സോങ് കമ്പോസിങ്ങ് തുടങ്ങി നരവധി കളികൾ ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.

1998 സെപ്തംബര്‍ 27ന് സെര്‍ഗി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.

Full View

2006 മുതലാണ് ഗൂഗിൾ സെപ്തംബർ 27 ജന്മദിനമായി ആഘോഷിച്ച് തുടങ്ങിയത്. അതിന് മുന്‍പ് സെപ്തംബർ 26 ആയിരുന്നു കമ്പനിയുടെ ജന്മദിനമായി കണക്കാക്കിയിരുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News