സുക്കര്‍ബര്‍ഗ് മരിച്ചതായി ഫേസ്ബുക്ക്; വിനയായത് ബഗ്
ഓര്‍മ്മ പ്രൊഫൈലുകളില്‍ പ്രത്യക്ഷപ്പെടേണ്ട സന്ദേശം കുറച്ചു സമയം ചില പ്രൊഫൈലുകളില്‍ പ്രത്യക്ഷപ്പെട്ടെന്നും ഇത്..
സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെ നിരവധി പേരെ മരിച്ചതായി പ്രഖ്യാപിച്ച് ഫേസ്ബുക്ക്. അപ്രതീക്ഷിതമായി കയറികൂടിയ ഒരു ബഗാണ് ഇവിടെ വില്ലനായത്. തെറ്റ് പെട്ടെന്ന് തന്നെ തിരുത്തിയ ഫേസ്ബുക്ക് ഖേദപ്രകടനവും നടത്തി. വളരെ ഗൌരവമുള്ള ഒരു അപരാധം എന്ന് ഏറ്റുപറഞ്ഞാണ് ഫേസ്ബുക്ക് ഖേദപ്രകടനം നടത്തിയത്. ചില ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ പ്രത്യക്ഷപ്പെട്ട വാചകങ്ങളാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരു പോലെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരു ഉദാഹരണം - 'ആനിനെ ഓര്‍ക്കുന്നു, ആനിനെ കുറിച്ച് മറ്റുള്ളവര്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരോട് അടുത്തവര്‍ക്ക് ആശ്വാസമാകുമെന്ന് ഞങ്ങള്‍ കരുതുന്നു'.
ഫേസ്ബുക്ക് പ്രൊഫൈല്‍ ഉള്ള ഒരു വ്യക്തി മരിച്ച ശേഷം ആ പ്രൊഫൈല്‍ ഒരു ഓര്‍മ്മയായി സൂക്ഷിക്കാന്‍ ബന്ധുക്കളെ അനുവദിക്കുന്ന ഒരു പുതിയ രീതി ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. ഇതിലുണ്ടായ ഒരു ബഗാണ് ഏകദേശം രണ്ട് മില്യണോളം പ്രൊഫൈലുടമകളെ മരിച്ചതായി പ്രഖ്യാപിക്കുന്നതിന് ഇടയാക്കിയത്. ഓര്‍മ്മ പ്രൊഫൈലുകളില്‍ പ്രത്യക്ഷപ്പെടേണ്ട സന്ദേശം കുറച്ചു സമയം ചില പ്രൊഫൈലുകളില്‍ പ്രത്യക്ഷപ്പെട്ടെന്നും ഇത് പരിഹരിച്ചതായും ഫേസ്ബുക്ക് വക്താവ് അറിയച്ചായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.