ട്വിറ്റര്‍ പരസ്യങ്ങള്‍ സുതാര്യമാക്കുന്നു
ലക്ഷോപലക്ഷം ആളുകള്‍ നിത്യേന ഉപയോഗിക്കുന്ന ട്വിറ്റര്‍ പരസ്യ പ്ലാറ്റ്ഫോമുകള്‍ സുതാര്യമാക്കുന്നുവെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്
ട്വിറ്റര്‍ പരസ്യങ്ങള്‍ സുതാര്യമാക്കുന്നു. റഷ്യന്‍ പിന്തുണയോടെ ചില ഗ്രൂപ്പുകള്‍ പരസ്യ പ്ലാറ്റ്ഫോമുകള്‍ ചൂഷണം ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ട്വിറ്ററിന്റെ പുതിയ തീരുമാനം.
ലക്ഷോപലക്ഷം ആളുകള്‍ നിത്യേന ഉപയോഗിക്കുന്ന ട്വിറ്റര്‍ പരസ്യ പ്ലാറ്റ്ഫോമുകള്‍ സുതാര്യമാക്കുന്നുവെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. നിരവധി ടെക്-വിദഗ്ധരടങ്ങിയ സംഘം ഇത്തരം പരസ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷകരായി ഉണ്ടാകും. റഷ്യന്‍ പിന്തുണയുള്ള ചില ഗ്രൂപ്പുകള്‍ പരസ്യ പ്ലാറ്റ്ഫോമുകള്‍ ചൂഷണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. പ്രധാനമായും നാല് നടപടികളാണ് ട്വിറ്റര്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നത്. അതില്‍ ഒന്നാമത്തേത്, പരസ്യസുതര്യത ഉറപ്പുവരുത്താന്‍ മാത്രമായുള്ള കേന്ദ്രമാണ്. ഇത് ട്വിറ്ററില്‍ നിലവിലുള്ള പരസ്യ കാന്പെയിനുകള്‍ എന്താണെന്നറിയാന് ഉപഭോക്താക്കളെ സഹായിക്കും. രണ്ടാമത്തേത് പരസ്യങ്ങള്‍ക്ക് പ്രത്യേക ലേബല്‍ ഉണ്ടാകുമെന്നതാണ്. ഇത് പ്രധാനമായും പൊളിറ്റിക്കല്‍ കാന്പെയിനുകള്‍ക്കുള്ളതാണ്. പരസ്യങ്ങള്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാകും. പരസ്യങ്ങളുടെ ഉത്ഭവം സംബന്ധിച്ച് സുതാര്യത ഇല്ലാത്ത കന്പനികള്‍ക്ക് പിഴ ചുമത്തുമെന്നതാണ് മൂന്നാമത്തെ നടപടി. നാലാമത്തേത്, പരസ്യ കാന്പെയിന്‍ എത്ര കാലമായി പ്രവര്‍ത്തിക്കുന്നുവെന്നും എത്ര ഷെയര്‍ ചെയ്തെന്നുമുള്ള വിവരങ്ങളും ഉള്‍ക്കൊള്ളും. ഇത് കൂടാതെ ജനങ്ങള്‍ക്ക് അനുചിതമായ പരസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നെഗറ്റീവ് ഫീഡ്ബാക്ക് നല്‍കാനും സാധിക്കുമെന്ന പുതിയ സംവിധാനം കൂടി ട്വിറ്റര്‍ നടപ്പാക്കുകയാണ്. ആളുകള്‍ക്ക് ഇഷ്ടമില്ലാത്ത പരസ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാന്‍ നെഗറ്റീവ് ഫീഡ്ബാക്ക് സഹായിക്കും. ചൊവ്വാഴ്ച പ്രഖ്യാപിച്ച തങ്ങളുടെ പദ്ധതി സെനറ്റര്‍മരെ പോലും നേരിടാന്‍ പ്രാപ്തമാണെന്നാണ് ട്വിറ്റര്‍ പ്രതീക്ഷിക്കുന്നത്. ട്വിറ്ററിന്റെ നീക്കം നല്ല തുടക്കമാണെന്ന് യുഎസ് സെനറ്റര്‍ മാര്‍ക് വാര്‍ണര്‍ അഭിപ്രായപ്പെട്ടു.