ഇ – മെയിലിന്‍റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

Update: 2018-05-13 02:01 GMT
Editor : admin
ഇ – മെയിലിന്‍റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

user@host എന്നത് ഈമെയില്‍ വിലാസങ്ങളുടെ സ്റ്റാന്‍ഡേര്‍ഡായി ഇന്നും തുടരുന്നു

ഈമെയിലിന്റെ പിതാവും, ഈമെയില്‍ പ്രതീകമായ @ ചിഹ്നത്തിന്റെ ഉപജ്ഞാതാവുമായ റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന് കരുതുന്നു. ഇന്റര്‍നെറ്റിന്റെ മുന്‍രൂപമായ 'അര്‍പനെറ്റി' ലെ ആശയവിനിമയ ഉപാധിയെന്ന നിലയ്ക്ക് 1971 ലാണ് ഈമെയില്‍ പ്രോഗ്രാം ടോംലിന്‍സണ്‍ അവതരിപ്പിച്ചത്. ആധുനിക ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ 'അര്‍പനെറ്റി'ലൂടെ വ്യക്തിഗത ആശയവിനിമയത്തിനായി ആദ്യ ഈമെയിലിന് 1971ലാണ് ടോംലിന്‍സണ്‍ രൂപംനല്‍കുന്നത്. 1971 ലാണ് റേ ഇലക്‌ട്രോണിക് രീതിയില്‍ സന്ദേശങ്ങള്‍ അയയ്ക്കാനുള്ള ഇമെയില്‍ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. ഒരു കമ്പ്യൂട്ടറില്‍ നിന്നു മറ്റൊരു കമ്പ്യൂട്ടറിലേക്കു സന്ദേശങ്ങള്‍ അയച്ചുകൊണ്ടായിരുന്നു ഇത്. അതിനു മുമ്പ് വരെ ഒരു കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്കു മാത്രമായിരുന്നു സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിച്ചിരുന്നത്. ഇമെയില്‍ സന്ദേശങ്ങള്‍ക്ക് 'അറ്റ്' ചിഹ്നം നല്‍കി ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അദ്ദേഹം വഴി കണ്ടെത്തി. user@host എന്നത് ഈമെയില്‍ വിലാസങ്ങളുടെ സ്റ്റാന്‍ഡേര്‍ഡായി ഇന്നും തുടരുന്നു. ടെനെസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും ടെല്‍നെറ്റ് സ്ഥാപിക്കുന്നതിനും ടോം ലിന്‍സണ്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News