ഇന്ത്യയില്‍ 999 രൂപക്ക് ഐഫോണ്‍ എസ്ഇ !

Update: 2018-05-13 03:37 GMT
Editor : admin
ഇന്ത്യയില്‍ 999 രൂപക്ക് ഐഫോണ്‍ എസ്ഇ !

ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ എസ്ഇ ഇന്ത്യന്‍ വിപണിയില്‍ ചെറുകിട ഉപഭോക്താക്കളെയല്ല ലക്ഷ്യംവെക്കുന്നത്.

ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ എസ്ഇ ഇന്ത്യന്‍ വിപണിയില്‍ ചെറുകിട ഉപഭോക്താക്കളെയല്ല ലക്ഷ്യംവെക്കുന്നത്. പകരം കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയാണ്. വാടകക്ക് ഐഫോണ്‍ എസ്ഇ ലഭ്യമാകുമെന്നതാണ് പുതിയ വാര്‍ത്ത. ഇതു സംബന്ധിച്ച പരസ്യം ആപ്പിള്‍ പ്രമുഖ പത്രങ്ങളില്‍ നല്‍കിയിരുന്നു.

പ്രതിമാസം 999 രൂപയാണ് വാടക. ഇതിനായി രണ്ടു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടേണ്ടിവരും. സമാന രീതിയില്‍ തന്നെ ഐഫോണ്‍ 6, ഐഫോണ്‍ 6എസ് എന്നിവയും വാടകയ്ക്ക് ലഭ്യമാകും. 16 ജിബി ഐഫോണ്‍ 6 ന് പ്രതിമാസം 1199 രൂപയാണ് വാടക. ഇതേസമയം, 6 എസിന് 1399 രൂപ നല്‍കണം. ഉപഭോക്താക്കള്‍ക്ക് ഏതുസമയത്തും നിരക്കില്‍ വ്യത്യാസം വരുത്തി മോഡല്‍ മാറി ഉപയോഗിക്കാനും കഴിയും. ഐഫോണ്‍ എസ്ഇക്ക് ഇന്ത്യന്‍ വിപണിയില്‍ 39,000 രൂപയാണ് വില. ഐഫോണ്‍ 6 ന് 52000 രൂപയും 6 എസിന് 62000 രൂപയുമാണ് വില. കൂടാതെ എല്ലാ ഐപാഡ് മോഡലുകളും വാടകയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ആപ്പിള്‍ ഈ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കുന്നുണ്ടെങ്കിലും അത്ര പ്രചാരം ലഭിച്ചിരുന്നില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News