പൈ ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

Update: 2018-05-17 20:26 GMT
Editor : Jaisy
പൈ ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

1989ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്

പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിളിന്റെ ഡൂഡില്‍. ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.1989ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്. ഷാ ഭൗതിക ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്. ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.

Advertising
Advertising

2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി. 2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി. 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്. 22 ജൂലൈയാണ് പൈ ദിനമായി ആചരിക്കുന്ന മറ്റൊരു ദിവസം. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. അതിനാലാണ് ജൂലൈ 22 പൈ ദിനമായി ആചരിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News