ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം യുഎസ്, റഷ്യന്‍ ബഹിരാകാശ ശാത്രജ്ഞര്‍ ഭൂമിയില്‍ തിരിച്ചെത്തി
ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനും രണ്ട് റഷ്യന്‍ കോസ്മോനട്ടുകാളുമാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ വാസം അവസാനിപ്പിച്ച് ഭൂമിയില്‍ തിരിച്ചെത്തിയത്
ആറ് മാസം നീണ്ട ബഹിരാകാശ വാസം അവസാനിപ്പിച്ച് യുഎസ്, റഷ്യന്‍ ബഹിരാകാശ ശാത്രജ്ഞര്‍ ഭൂമിയില്‍ തിരിച്ചെത്തി. പാരച്യൂട്ട് വഴിയാണ് മൂന്നംഗസംഘം കസാഖിസ്ഥാനില്‍ ലാന്‍റ് ചെയ്തത്. ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനും രണ്ട് റഷ്യന്‍ കോസ്മോനട്ടുകാളുമാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ വാസം അവസാനിപ്പിച്ച് ഭൂമിയില്‍ തിരിച്ചെത്തിയത്.
നാസ ടെലിവിഷനാണ് ഇത് സംബന്ധിച്ച വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വിട്ടത്. പാരച്യൂട്ടില്‍ കസ്ഖ് സ്ഥാനില്‍ ആയിരുന്നു ലാന്റിങ്. ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട റഷ്യയുടെ സോയൂസ് പേടകം തൊട്ടുപിന്നാലെ ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. സ്റ്റേഷന്‍ കമാന്‍ഡര്‍ ആയ നാസയുടെ ഷെയ്ന്‍ കിംബ്രോ, റഷ്യയുടെ സെര്‍ജി റെഷികോവ്, അന്ദ്രേ ബൊറിഷെങ്കോ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഭൂമിയില്‍ നിന്ന്400 കിലോമീറ്റര്‍ മുകളിലുള്ള ബഹിരാകാശ കേന്ദ്രത്തില്‍ ശാസ്ത്രസംഘത്തിലെ മൂന്ന് പേര്‍ ഇപ്പോഴുംതുടരുകയാണ്. കേന്ദ്രത്തില്‍ തുടരുന്ന അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പെഗി വിറ്റസണെ ഒരു റെക്കോര്‍ഡ് കാത്തിരിക്കുന്നുണ്ട്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവിട്ട യുഎസ് ബഹിരാകാശ ശാസ്ത്രജ്ഞനെന്് റെക്കോര്‍ഡാണ് ഈ 57 കാരിയെ കാത്തിരിക്കുന്നത് . നിലവില്‍ ബഹിരാകാശത്ത് 534 ദിവസം ചെലവിട്ട യുഎസ് ശാസ്ത്രജ്ഞന്‍ ജെഫ് വില്യംസിന്റെ റെക്കോര്‍ഡാകും തിരുത്തപ്പെടുക. ഇതിനായി ഏപ്രില്‍ 24 വരെ പെഗി വിറ്റ്സണെ കാത്തിരിക്കണം.