സിം കാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ റെഡ്‍മി നോട്ട് 4 പൊട്ടിത്തെറിച്ചു; വീഡിയോ കാണാം

Update: 2018-05-26 10:53 GMT
Editor : admin

ബംഗളൂരുവിലെ ഒരു കടയിലാണ് സംഭവം. കടയുടമക്ക് നിസാര പൊള്ളലേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ പ്രതികരിച്ചു

ഇന്ത്യന്‍ അടുത്തകാലത്ത് ഏറെ ജനപ്രീതി നേടിയ ഷവോമിയുടെ മൊബൈലായ റെഡ്‍മി നോട്ട് 4 സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ബംഗളൂരുവിലെ ഒരു കടയിലാണ് സംഭവം. കടയുടമക്ക് നിസാര പൊള്ളലേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ പ്രതികരിച്ചു, സംഭവത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ സജീവമായി പ്രചരിച്ചു കഴിഞ്ഞു. അടുത്ത കാലത്ത് ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച ഫോണായിരുന്നു റെഡ്‍മി നോട്ട് 4. സിം ഇടുന്നതിനായാണ് ഉപയോക്താവ് ഫോണുമായി കടയിലെത്തിയത്. ഫോണ്‍ വാങ്ങിച്ച കടയുടമ സിം ഉടാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വലിയ തീ ഗോളം രൂപപ്പെടുകയായിരുന്നു.

Full View

Writer - admin

contributor

Editor - admin

contributor

Similar News