ഐ ഫോണ്‍ 8ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി; പരാതി അന്വേഷിക്കുമെന്ന് ആപ്പിള്‍

Update: 2018-05-28 09:41 GMT
Editor : Ubaid
ഐ ഫോണ്‍ 8ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി; പരാതി അന്വേഷിക്കുമെന്ന് ആപ്പിള്‍

ഐ ഫോണ്‍ 8 പ്ലസ് ഫോണ്‍ വാങ്ങിയതിന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രശ്നം ഉണ്ടായത്.

ആപ്പിളിന്‍റെ പുതിയ സ്മാര്‍ട്ട് ഫോണായ ഐ ഫോണ്‍ 8 ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിയെന്ന പരാതി അന്വേഷിക്കാന്‍ കമ്പനി തീരുമാനിച്ചു. തായ്‍വാനിലെ ഉപഭോഗക്താവാണ് പുതിയ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മുന്‍ഭാഗം അടര്‍ന്ന് പോരുന്നതായി പരാതി നല്‍കിയത്.

തായ്‍വാനിലെ വു എന്ന ഉപഭോക്താവാണ് പരാതിയുമായ രംഗത്തെത്തിയത്. ഐ ഫോണ്‍ 8 പ്ലസ് ഫോണ്‍ വാങ്ങിയതിന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രശ്നം ഉണ്ടായത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണിന്‍റെ മുന്‍വശം അടര്‍ന്ന് പോയ ചിത്രങ്ങള്‍ വു ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Advertising
Advertising

ആപ്പിളിന്‍റെ ചാര്‍ജര്‍ തന്നെയാണ് ഉപയോഗിച്ചതെന്നും ചാര്‍ജ് ചെയ്ത് മൂന്ന് മിനിറ്റ് ആയപ്പോഴേക്ക് പ്രശ്നം ശ്രദ്ധയില്‍പെട്ടെന്നുമാണ് തായ്‍‍വാന്‍കാരി പറയുന്നത്. ഫോണ്‍ തിരികെ ആപ്പ്ളിന് കൈമാറിയിരിക്കുകയാണ് വു. ജപ്പാനിലും പുതിയ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് പൊട്ടിയ ഫോണാണ് ലഭിച്ചതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. തായ്‍വാനില്‍ നിന്നുള്ള പരാതി ലഭിച്ചെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുയാണെന്നും ആപ്പ്ള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാറ്ററിയുടെ പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്നും ഫോണ്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നില്ലെന്നുമാണ് ആപ്പ്ള്‍ അവകാശപ്പെടുന്നത്. സെപ്തംബര്‍ 22നാണ് ആപ്ള്‍ ഐഫോണ്‍ 8, 8 പ്ലസും പുറത്തിറക്കിയത്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News