ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍

Update: 2018-05-31 10:52 GMT
Editor : Ubaid
ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍

എന്നാല്‍ ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും

ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ട്വിറ്ററിന്റെ അറിയിപ്പ്. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായും എന്നാല്‍ ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.

We recently found a bug that stored passwords unmasked in an internal log. We fixed the bug and have no indication of a breach or misuse by anyone. As a precaution, consider changing your password on all services where you’ve used this password. https://t.co/RyEDvQOTaZ

— Twitter Support (@TwitterSupport) May 3, 2018

ഒരാള്‍ പാസ്‌വേര്‍ഡ് അടിക്കുമ്പോള്‍ അത് മറച്ച് വെക്കുന്ന ടെക്‌നിക്കാണ് ട്വിറ്ററിന്റെ ഹാഷിങ്. ഇതിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ പുറത്തുവന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്. എത്ര പാസ്‌വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News