മൈക്രോമാക്സിന്റെ യുറേക്ക ബ്ലാക്ക് ഈ മാസം അവസാനം വിപണിയിലെത്തും

Update: 2018-06-02 08:17 GMT
Editor : Jaisy
മൈക്രോമാക്സിന്റെ യുറേക്ക ബ്ലാക്ക് ഈ മാസം അവസാനം വിപണിയിലെത്തും

പതിനായിരത്തില്‍ താഴെയായിരിക്കും ഫോണിന്റെ വില

മൈക്രോമാക്സിന്റെ യുറേക്ക ബ്ലാക്ക് ഈ മാസം അവസാനം വിപണിയിലെത്തും. പതിനായിരത്തില്‍ താഴെയായിരിക്കും ഫോണിന്റെ വില. 2015ല്‍ ഏറെ ശ്രദ്ധ നേടിയ യുറേക്ക മോഡലിന് ശേഷമാണ് മൈക്രോമാക്സ് യുറേക്ക ബ്ലാക്ക് പുറത്തിറക്കുന്നത്.

5 ഇഞ്ച് ഡിസ്‌പ്ലേ, ആപ്പിള്‍ ഐഫോണ്‍ ജെറ്റ് ബ്ലാക്ക് വേര്‍ഷന് സമാനമായ ബ്ലാക്ക് മെറ്റാലിക്ക് ഡിസ്‌പ്ലേ എന്നിവയാണ് യുറേക്ക ബ്ലാക്കിന്റെ പ്രധാന സവിശേഷത. 3 ജിബി റാം, 16 ജി ബി മെമ്മറി, ആകര്‍ഷകമായ ക്യാമറ തുടങ്ങിയവ ഫോണിന്റെ മറ്റ് പ്രത്യേകതകളാണ്.ആന്‍ഡ്രോയിഡ് മാര്‍ഷ്മാലോയാണ് ഫോണില്‍ ഉപയോഗിക്കുക. ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവന്നിട്ടില്ല. റെഡ്മി 4, നോക്കിയ 3, ലെനോവോ എന്നീ ഫോണുകളോടാണ് പ്രധാനമായും യുറേക്ക ബ്ലാക്കിനു മത്സരിക്കേണ്ടി വരിക. മറ്റ് മൈക്രോമാക്‌സ് ഫോണുകളെ പോലെ തന്നെ ഓണ്‍ലൈനായി മാത്രമാണ് യുറേക്ക ബ്ലാക്കും വാങ്ങാന്‍ കഴിയുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News