ആധാറിലെ പേര് ചോദിച്ച് ഫേസ് ബുക്ക്; വ്യാജന്മാരെ തടയാനെന്ന് വിശദീകരണം

Update: 2018-06-03 01:35 GMT
Editor : Sithara
ആധാറിലെ പേര് ചോദിച്ച് ഫേസ് ബുക്ക്; വ്യാജന്മാരെ തടയാനെന്ന് വിശദീകരണം

ഭാവിയില്‍ ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ് വേണ്ടിവന്നേക്കും.

ഭാവിയില്‍ ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ് വേണ്ടിവന്നേക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ പുതിയതായി അക്കൌണ്ട് തുടങ്ങുന്നവരോട് ആധാര്‍ കാര്‍ഡിലെ പേര് നല്‍കാനാണ് ഫേസ് ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ അക്കൌണ്ടുകള്‍ തടയാനാണ് നീക്കമെന്നാണ് വിശദീകരണം. എന്നാല്‍ അധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഈ ഘട്ടത്തില്‍ ഫേസ് ബുക്ക് ചോദിക്കുന്നില്ല.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ കണ്ടെത്താൻ ആധാറിലെ പേര് തന്നെ ഫേസ് ബുക്കിലും ഉപയോഗിക്കുന്നത് സഹായിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. പരീക്ഷണമെന്ന നിലയ്ക്കാണ് ഈ ഫീച്ചര്‍ കൊണ്ടുവരുന്നതെന്നും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ഫേസ് ബുക്ക് വക്താവ് വിശദമാക്കി.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ ഫേസ് ബുക്ക് അക്കൌണ്ട് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. വ്യാജഅക്കൌണ്ടുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണമെന്നാണ് ഫേസ് ബുക്ക് പറയുന്നത്. ഇന്‍റര്‍നെറ്റിലൂടെ ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന ആശങ്ക നിലനില്‍ക്കെ ഫേസ് ബുക്കിന്റെ നീക്കത്തിനെതിരായ വിമര്‍ശവും ഉയരുന്നുണ്ട്.

Writer - Sithara

contributor

Editor - Sithara

contributor

Similar News