ഇനി ഡാറ്റകള്‍ ജിബിയില്‍ പറപറക്കും; അതിവേഗ സാങ്കേതിക വിദ്യയുമായി ജപ്പാന്‍
ജപ്പാനിലെ ഹിരോഷിമ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ സാങ്കേതിക വിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
അഞ്ച് ജിബിക്ക് മുകളിലുള്ള ഡാറ്റകള്‍ പത്തിരട്ടി വേഗത്തില്‍ കൈമാറാനുള്ള പുതിയ സാങ്കേതിക വിദ്യ വരുന്നു. ജപ്പാനിലെ ഹിരോഷിമ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ സാങ്കേതിക വിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ പുത്തന്‍ സാങ്കേതിക വിദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഹിരോഷിമ സര്‍വകലാശാലയിലെ ശാസ്ത്രജ്‍ഞര്‍ പറയുന്നത്. ഇതിനായി സെക്കന്‍ഡില്‍ 105 ജിഗാബൈറ്റ്സ് വേഗം നല്‍കുന്ന ഒരു ട്രാന്‍മീറ്റര്‍ സര്‍ക്യൂട്ട് ഗവേഷകര്‍ വികസിപ്പിച്ചിട്ടുണ്ട്. യുഎസിലെ ഇന്റര്‍നാഷണല്‍ സോളിഡ് സര്‍ക്യൂട്ട്സ് കോണ്‍ഫറന്‍സിലാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി അവതരിപ്പിച്ചത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒരു ഡിവിഡിയിലുള്ള മുഴുവന്‍ ഡാറ്റയും ഒരു സെക്കന്റിനുള്ളില്‍ കൈമാറാന്‍ സാധിക്കും. ഉപഗ്രഹങ്ങളിലടക്കം അതിവേഗ ഡാറ്റാ കൈമാറ്റം ഇതിലൂടെ സാധിക്കും. മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളില്‍ അതിവേഗ ഡൌണ്‍ലോഡിങ് സാധിക്കുമെന്ന് നിര്‍മാതാക്കളും അവകാശപ്പെടുന്നു.