പറക്കുംതളിക പോലുള്ള വിമാനങ്ങള്‍ വരെ പറപ്പിച്ച് യുവ എന്‍ജിനീയര്‍മാര്‍

എസ്.എ.ഇ ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന എയ്റോ ഡിസൈൻ ചലഞ്ച് ചെന്നൈ അണ്ണാ നഗർ സർവകലാശാലയിൽ തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറ് ടീമുകളാണ് ചലഞ്ചിനെത്തിയത്. കേരളത്തിൽ നിന്ന് നാല് ടീമുകളുണ്ട്.

Update: 2018-07-13 04:34 GMT

എസ്.എ.ഇ ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന എയ്റോ ഡിസൈൻ ചലഞ്ച് ചെന്നൈ അണ്ണാ നഗർ സർവകലാശാലയിൽ തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറ് ടീമുകളാണ് ചലഞ്ചിനെത്തിയത്. കേരളത്തിൽ നിന്ന് നാല് ടീമുകളുണ്ട്.

രാജ്യത്തിന്‍റെ വ്യോമയാന മേഖലയ്ക്ക് പുതിയ ആകൃതികൾ പരിചയപ്പെടുത്തുകയാണ് ഒരു സംഘം യുവ എൻജിനീയർമാർ. ഇവിടെ ഉയരുന്നതിൽ ഏതെങ്കിലുമൊക്കെ ആകൃതികൾ നാളെ രാജ്യത്തിന്‍റേതായി ആകാശസഞ്ചാരം നടത്തിയേക്കും. വലിയ വിമാനങ്ങള്‍ റഗുലർ വിഭാഗത്തിലും ചെറുവിമാനങ്ങള്‍ മൈക്രോ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ചെറു വിമാനങ്ങളില്‍ അധികവും രാജ്യത്തിന്‍റെ സുരക്ഷയും നിരീക്ഷണവും മുന്‍നിര്‍ത്തി നിര്‍മിച്ചവയാണ്. എസ്.എ.ഇ ഇന്ത്യയ്ക്ക് കീഴിലെ സതേൺ സെക്ഷനിലെ മത്സരങ്ങളാണ് ചെന്നൈയിൽ നടക്കുന്നത്. ചലഞ്ച് ഇന്ന് സമാപിക്കും.

Tags:    

Similar News