ഓഡിയോ സ്ടീമിങ്ങുമായി ഗൂഗിള്‍; ഓഡിയോ ക്വാളിറ്റി നിയന്ത്രിക്കാനുള്ള സൗകര്യവും യൂടൂബ് മ്യൂസിക്ക് ആപ്പില്‍ ലഭ്യം
Update: 2018-09-25 10:35 GMT
ആന്‍ഡ്രോയിഡ് സിസ്റ്റങ്ങളില്‍ യൂടൂബ് മ്യൂസിക് തുറക്കുമ്പോൾ ഇനി മുതൽ ഓഡിയോ ക്വാളിറ്റി നിയന്ത്രിക്കാനുള്ള സൗകര്യവും ഓഡിയോ സ്ട്രീമിങ് സൗകര്യവും ലഭ്യമാകും. പുതിയതായി ഉൾപ്പെടുത്തിയ ഈ സൗകര്യം സെറ്റിങ്സിലെ ഡൗൺലോഡ് ഓപ്‌ഷൻ വഴി ലഭ്യമാകുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. മികച്ച ക്വാളിറ്റിയിലുള്ള ഓഡിയോ, വിഡിയോ ഗാനങ്ങൾ ഇത് വഴി ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.
ക്വാളിറ്റി ഡൗൺലോഡിനപ്പുറം ഉപഭോക്താക്കളുടെ ഡാറ്റയും ഇത് വഴി ലാഭിക്കാം. ഏറ്റവും പുതിയ യൂടൂബ് മ്യൂസിക്ക് ആപ്പിലൂടെയാണ് ഈ സൗകര്യങ്ങൾ ലഭ്യമാവുക.