ഷവോമി റെഡ്മി 6ന്റെ വില കുറച്ചു
ഷവോമിയുടെ ജനപ്രിയ മോഡലുകളിലൊന്നായ റെഡ്മി 6ന്റെ വില ഇന്ത്യയില്‍ കുറച്ചു.
ഷവോമിയുടെ ജനപ്രിയ മോഡലുകളിലൊന്നായ റെഡ്മി 6ന്റെ വില ഇന്ത്യയില്‍ കുറച്ചു. റെഡ്മി 6ന്റെ രണ്ട് വാരിയന്റുകളും(32ജിബി,64ജിബി) വില കുറച്ചവയില്‍ ഉള്‍പ്പെടുന്നു. ഫ്ളിപ്പ്കാര്‍ട്ട്, ഷവോമിയുടെ ഓണ്‍ലൈന്‍ സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ വിലയില്‍ ഈ മോഡലുകള്‍ സ്വന്തമാക്കാം. പുതിയ വര്‍ഷം പുതിയ മോഡലുകളുമായി കമ്പനി രംഗത്തുവന്നതോടെയാണ് പഴയ മോഡലുകള്‍ക്ക് വില കുറക്കുന്നത്. പുതുക്കിയ വില പ്രകാരം 3 ജിബി റാമും 32 ജിബി സ്റ്റോറേജ്മുള്ള മോഡല്‍ 7999 രൂപക്കും 3 ജിബി റാമും 64 ജിബി സ്റ്റോറേജ്മുള്ള മോഡല്‍ 8999 രൂപക്കും സ്വന്തമാക്കാം.
ഏകദേശം രണ്ടായിരം രൂപയോളമാണ് വില കുറച്ചിരിക്കുന്നത്. സെപ്തംബറിലാണ് മോഡല്‍ പുറത്തിറക്കിയിരുന്നത്. മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ബ്ലാക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലൂ നിറങ്ങളില്‍ മോഡല്‍ സ്വന്തമാക്കാനാവും. വിലക്കുറവിന് പുറമെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് പിന്നെയും ഓഫര്‍ ലഭ്യമാവും.
ചില പ്രത്യേകതകള്‍: 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, 18:9 ആസ്‌പെക്ട് റേഷ്യോ, ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റം, ഒക്ടാ കോര്‍ മീഡിയ ടെക് ഹെലിയോ പ്രൊസസര്‍, 12 മെഗാപിക്‌സലും 5 മെഗാപിക്‌സലും അടങ്ങുന്ന ഇരട്ട ക്യാമറ, 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ എന്നിവയാണ് പ്രത്യേകതകള്‍.