സാംസങ് ഗ്യാലക്‌സി എ50, എ30 പ്രത്യേകതകളറിയാം..
അടുത്ത മാസം രണ്ട് മോഡലുകളും വിപണിയിലെത്തും
സാംസങിന്റെ എ പരമ്പരയിലെ പുതിയ മോഡലുകളായ ഗ്യാലക്‌സി എ50, ഗ്യാലക്‌സി എ30 എന്നിവയുടെ വില വിവരങ്ങള്‍ പുറത്ത്. എ50ക്ക് ഏകദേശം 28,100 രൂപയാണ് വില. നെതര്‍ലാന്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ചാണ് കണക്കാക്കിയതെങ്കിലും ഇന്ത്യയില്‍ എത്തുമ്പോള്‍ മാറ്റമുണ്ടാവും. എന്നാല്‍ എ30യുടെ വില സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നില്ല. അടുത്ത മാസം രണ്ട് മോഡലുകളും വിപണിയിലെത്തും.
എ50യുടെ പ്രത്യേകതള്‍; 6.4 ഇഞ്ച് സൂപ്പര്‍ ആമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലെ(ഫുള്‍ എച്ച്.ഡി), 19.5:9 ആസ്‌പെക്ട് റേഷ്യോ. 3ഡി ഗ്ലാസ്റ്റിക് ഡിസൈന്‍, 4ജിബി(64 ജിബി ഇന്റേണല്‍ സ്റ്റോറേജ്), 6 ജിബി(128 ജിബി ഇന്റേണല്‍ സ്റ്റോറേജ്) എന്നീ രണ്ട് വാരിയന്റുകളിലാണ് മോഡല്‍ ഇറങ്ങുക. 512 ജിബി വരെ വികസിപ്പിക്കാനുമാവും. 4,000 എം.എ.എച്ച് ബാറ്ററി ബാക് അപ്, ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍. അതേസമയം ഉപയോഗിച്ചിരിക്കുന്ന പ്രൊസസറിനെക്കുറിച്ച് പറയുന്നില്ല. ട്രിപ്പിള്‍ ക്യാമറ സെറ്റ് അപ്(25,5,8 മെഗാപിക്‌സലുകള്‍) 25 മെഗാപിക്‌സല്‍ തന്നെയാണ് സെല്‍ഫി ക്യാമറക്കും. ഓട്ടോ ഫോക്കസ് ലെന്‍സ്, ഫിക്‌സ്ഡ് ഫോക്കസ് ലെന്‍സിലെ പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് പൈ ആണ് ഒ.എസ്
അതേസമയം എ30ക്ക് 3ജിബി റാം ആയിരിക്കും അടിസ്ഥാന വാരിയന്റ്. ബാക്ക് ക്യാമറ(16, 5 മെഗാപിക്‌സലുകള്‍),16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഉണ്ടാവുമെങ്കിലും ഇന്‍ ഡിസ്പ്ലെയിലാവില്ല. ബാക്കിയുള്ള പ്രത്യേകതകളെല്ലാം ഏറക്കുറെ എ50യുടേത് പോലെയാണ്. എ50യെ അപേക്ഷിച്ച് എ30ക്ക് വിലയിലും കുറവായിരിക്കും.