കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തി; ടിക് ടോക്കിന് കോടികള്‍ പിഴ ചുമത്തി അമേരിക്ക
കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോര്‍ത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക പിഴ ചുമത്തിയിരുന്നത്.
അമേരിക്ക ചുമത്തിയ പിഴ ഒടുക്കാന്‍ സന്നദ്ധത അറിയിച്ച് ചൈനീസ് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക്ടോക്ക്. കുട്ടികളുടെ വ്യക്തി
ഗത വിവരങ്ങൾ ചോര്‍ത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക പിഴ ചുമത്തിയിരുന്നത്. 5.7 മില്യണ്‍ ഡോളറായിരുനന്നു പിഴ.
കുട്ടികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് യു.എസില്‍ നടത്തുന്ന വലിയ അന്വേഷണമായിരുന്നു ടിക്ടോക്കിനെതിരെ നടന്നത്. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (കോപ്പ) നിയമം ലംഘിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. അമേരിക്കയുടെ ഉപഭോക്തൃ സംരക്ഷണ കമ്മീഷനായ ഫെഡറല്‍ ട്രേഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണ് കോപ്പ.
കുട്ടികളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് കമ്മീഷൻ ടിക് ടോക്കിനെതിരെ നടപടിയെടുത്തത്. ഇതോടെ 13 വയസില്‍ താഴെയുള്ള കുട്ടികൾ ആപ്ലിക്കേഷൻ ഉപയോ
ഗിക്കുന്നതിന് ടിക് ടോക്ക് നിയന്ത്രണം ഏർപ്പെടുത്തി.