വനിതാ ദിനത്തില്‍ മികച്ച ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്

Update: 2019-03-05 08:06 GMT

വനിതാദിനത്തെ വരവേല്‍ക്കാന്‍ കൈനിറയെ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് വരുന്നു. വനിതാ ദിനമായ മാര്‍ച്ച് എട്ടിനും അതിന് മുന്നേയുള്ള മാര്‍ച്ച് ഏഴിനുമായിരിക്കും ഫ്ലിപ്കാര്‍ട്ട് വഴി ഓഫറുകള്‍ ലഭ്യമാവുക. ഓഫര്‍ പ്രകാരം ഹോണര്‍ 9 എന്‍, നോക്കിയ 6.1 പ്ലസ്, സാംസങ് ഗാലക്സി എസ്8, മോട്ടോറോള വണ്‍ പവര്‍ എന്നീ മൊബൈല്‍ മോഡലുകള്‍ക്കാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 80 ശതമാനം ഡിസ്‌കൗണ്ടും ഫ്ലിപ്കാര്‍ട്ട് വില്‍പ്പനയില്‍ ലഭ്യമാകും. ലാപ്ടോപുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ക്യാമറകള്‍,പവര്‍ ബാങ്കുകള്‍ എന്നിവ ഇതിലൂടെ കുറഞ്ഞ വിലയില്‍ ലഭ്യമാകും.

Advertising
Advertising

11999 രൂപ വിലയുള്ള ഹോണറിന്റെ 9എന്‍ മോഡല്‍ 9999 രൂപക്കായിരിക്കും ഫ്ലിപ്കാര്‍ട്ട് വനിതാ ദിനത്തില്‍ വില്‍പ്പന നടത്തുക. നോക്കിയ 6.1 പ്ലസ് 15499 ല്‍ നിന്നും കുറച്ച് 13999 രൂപക്കും, 15990 അടിസ്ഥാന വിലയുള്ള വിവോയുടെ വി9 പ്രൊ 13990 രൂപക്കും ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കളിലേക്കെത്തിക്കും.

സാംസങിന്റെ ഗാലക്സി എസ്8 30990 രുപക്കാണ് ഫ്ലിപ്കാര്‍ട്ട് വനിതാ ദിനത്തില്‍ വില്‍പ്പന നടത്തുക. സെന്‍ഫോണ്‍ ലൈറ്റ് എല്‍1- 4999 രുപയുടെ ഡിസ്‌കൗണ്ടോട് കൂടിയാകും ഉപഭോക്താക്കളിലെത്തുക. 14496 രൂപയുടെ മോട്ടറോള വണ്‍ പവര്‍ 13999 രൂപക്കും ലഭ്യമാകും.

ലാപ്ടോപ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും വലിയ ഡിസ്‌കൗണ്ട് ഫ്ലിപ്കാര്‍ട്ട് വനിതാ ദിനത്തില്‍ ഒരുക്കുന്നുണ്ട്.12990 രൂപ തൊട്ടാണ് ലാപ്ടോപുകളുടെ പ്രാഥമിക വില ആരംഭിക്കുന്നത്. ഹെഡ്ഫോണുകള്‍ക്ക് 70 ശതമാനം ഡിസ്‌കൗണ്ടും, ടി.വി ഹോം അപ്ലയന്‍സുകള്‍ക്ക് 75 ശതമാനം ഡിസ്‌കൗണ്ടോട് കൂടിയും അന്നേ ദിവസങ്ങളില്‍ ലഭ്യമാകും.

Tags:    

Similar News