ഡിസ്‌ലെക്സിയ രോഗമുള്ളവര്‍ക്ക് മാത്രം വായിക്കാവുന്ന പ്രത്യേക ഫോണ്ട്! പരിചയപ്പെടാം

Update: 2019-03-06 07:34 GMT

'പഠനവൈകല്യ'മെന്നറിയപ്പെടുന്ന ഡിസ്‌ലെക്സിയ അവസ്ഥയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഭാഗമായി കഴിഞ്ഞദിവസം റൂഖി ഐ.ഐ.ടി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഇത്തരം തമാശകള്‍ പറയുന്നത് ഖേദകരമെന്ന് അഭിപ്രായപ്പെട്ട പഠനവൈകല്യ ബാധിതരുടെ സംഘടന അത്യധികം അമര്‍ഷവും വിഷയത്തില്‍ പ്രകടിപ്പിച്ചിരുന്നു.

ഡിസ്‌ലെക്സിയ രോഗം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ ഏറ്റവും ശ്രദ്ധേയമാണ് ഈ രോഗം ബാധിച്ചവര്‍ക്ക് മാത്രം വായനക്ക് വേണ്ടി നിര്‍മ്മിച്ച ഫോണ്ട്. മലയാളം- ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാകുന്ന ഓപണ്‍ ഫോണ്ട് അതിന്റെ ഘടനയാലാണ് ഡിസ്‌ലെക്സിയ രോഗ ബാധിതര്‍ക്ക് മുതല്‍ക്കൂട്ടാവുന്നത്. സാധാരണ അക്ഷരങ്ങളില്‍ നിന്നും വിഭിന്നമായി അക്ഷരങ്ങളുടെ അടിഭാഗത്തേയ്ക്ക് തൂക്കം കൊടുത്ത് കൊണ്ടുള്ള സൂത്രമാണ് ഫോണ്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസ്‌ലെക്സിയ രോഗബാധിതര്‍ക്ക് വലിയ ആശ്വാസമേകുന്ന ഇത്തരത്തിലുള്ള ഓപണ്‍ ഡിസ്‌ലക്സിക് ഫോണ്ടുകള്‍ സൗജന്യമായി തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഏത് തരത്തിലുമുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. വേര്‍ഡ്, ഇ ബുക്ക് എന്നിവയിലും ഈ ഫോണ്ട് സംവിധാനം അനായാസം ഉപയോഗിക്കാവുന്നതാണ്. ന്യൂ ഹാംപ്ഷയര്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ആപ്പ് ഡിസൈനര്‍ എബലാര്‍ഡോ ഗോണ്‍സാലസാണ് ഈ പ്രത്യേക ഫോണ്ട് ഡിസ്‌ലെക്സിയ ബാധിതര്‍ക്കായി രൂപകല്‍പ്പന ചെയ്തത്.

Advertising
Advertising

ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക - https://www.opendyslexic.org/

വിക്കിലേഖനങ്ങള്‍ ഓപണ്‍ ഡിസ്‌ലക്സിക് ഫോണ്ടില്‍ വായിക്കാന്‍ - https://en.wikipedia.org/wiki/Wikipedia:Dyslexic_readers

Tags:    

Similar News