അക്കൗണ്ടില്ലാത്തവരുടെ വരെ വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തുന്നുണ്ട്

ചില സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഫേസ്ബുക്കിന്റെ വഴിവിട്ട വിവര ശേഖരണം

Update: 2019-03-11 07:47 GMT

ഫേസ്ബുക്കിന് നമ്മള്‍ അറിഞ്ഞുകൊണ്ട് നല്‍കുന്ന വിവരങ്ങള്‍ മാത്രമല്ല അല്ലാതെയുള്ള മറ്റുപല വിവരങ്ങളും ഫേസ്ബുക്ക് ചോര്‍ത്തുന്നുണ്ടെന്ന് പലപ്പോഴും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാത്തവരുടെവരെ വിവരങ്ങള്‍ അവര്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളാണ് ഫേസ്ബുക്കിനെ ഇത്തരത്തില്‍ വിവരശേഖരണത്തിന് സഹായിക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൈവസി ഇന്റര്‍നാഷണലാണ് കഴിഞ്ഞ ഡിസംബറില്‍ ഫേസ്ബുക്കിനെതിരെ ഈ ഗുരുതര ആരോപണം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 23 ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നുവെന്ന് വ്യക്തമായി. സ്‌പോട്ടിഫൈ, സ്‌കൈസ്‌കാനര്‍ തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ തെറ്റ് മനസിലാക്കി തിരുത്താനും തയ്യാറായി. ആന്‍ഡ്രോയിഡില്‍ മാത്രമല്ല ആപ്പിള്‍ സ്റ്റോറിലെ ചില ആപ്ലിക്കേഷനുകളും സമാനമായി വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കുന്നുണ്ടെന്ന ആരോപണമുണ്ട്.

Advertising
Advertising

ആറ് ആപ്ലിക്കേഷനുകള്‍ ഇപ്പോഴും ഇത്തരത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കുന്നുവെന്നാണ് പ്രൈവസി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. Yelp, Duolingo, Indeed, the King James Bible app, Qibla Connect, Muslim Pro എന്നീ ആപ്പുകളാണ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നത്. ഉപയോക്താക്കളുടെ സമ്മതം പോലുമില്ലാതെയാണ് ഇവര്‍ വിവര കൈമാറ്റം നടത്തുന്നതെന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

ഫേസ്ബുക്കിന്റെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കിറ്റിന്റെ(SDK) പ്രത്യേകതയാണ് ഇത്തരത്തില്‍ ആപ്ലിക്കേഷനുകളില്‍ നിന്നും വിവരം ശേഖരിക്കാന്‍ അവരെ സഹായിക്കുന്നതെന്നും പ്രൈവസി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. ഇക്കാര്യം ഫേസ്ബുക്ക് വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറണമെന്ന് ഫേസ്ബുക്കിന്റെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കിറ്റ് ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ക്ക് തീരുമാനിക്കാമെന്നാണ് അവരുടെ വിശദീകരണം. വിവാദമായതോടെ ഇക്കാര്യം ആപ്ലിക്കേഷന്‍ ഡെവലപര്‍മാര്‍ക്ക് വിശദീകരിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

Tags:    

Similar News