ഷവോമിയുടെ പോകോ എഫ്1 മോഡലിന്റെ വില കുറച്ചു
പോകോയുടെ 6ജിബി(128 ജിബി ഇന്റേണല്‍ സ്റ്റോറേജ്) മോഡലിന്റെ വില മാത്രമാണ് കുറച്ചിരിക്കുന്നത്. 2000 രൂപയാണ് കുറവ്.
ഷവോമിയുടെ പവര്‍ഫുള്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണമുള്ള പോകോ എഫ്1 മോഡലിന്റെ വില ഇന്ത്യയില്‍ കുറച്ചു. പോകോയുടെ 6ജിബി(128 ജിബി ഇന്റേണല്‍ സ്റ്റോറേജ്) മോഡലിന്റെ വില മാത്രമാണ് കുറച്ചിരിക്കുന്നത്. 2000 രൂപയാണ് കുറവ്. അതും താത്കാലികം.
മാര്‍ച്ച് 25 മുതല്‍ 28 വരെയാണ് ഓഫര്‍ നിരക്കില്‍ ഈ മോഡല്‍ ലഭിക്കുകയുള്ളൂ. ഓഫര്‍ വിലയില്‍ 20,999 രൂപക്ക് സ്വന്തമാക്കാം. ഫ്ളിപ്കാര്‍ട്ട്, എം.ഐ. കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ഫോണ്‍ സ്വന്തമാക്കാം. അതേസമയം പോകോ എഫ്1ന്റെ മറ്റു വേരിയന്റുകള്‍ക്ക് വില കുറിച്ചിട്ടില്ല. പോകോ എഫ്1 അടിസ്ഥാന വേരിയന്റ് 6ജിബി റാം+64 ജിബി ഇന്റേണല്‍ സ്റ്റോറേജാണ്. അതിന്റെ വില 19,999 ആണ്.
ഈ മോഡലിന്റെ ഉയര്‍ന്ന ശേഷിയുള്ള മോഡലിന് (8ജിബി റാം+256 ജിബി ഇന്റേണല്‍ സ്റ്റോറേജ്)27,999 രൂപയാണ്. ഇതിനൊന്നും വില കുറച്ചിട്ടില്ല. പോകോ ബ്രാന്‍ഡില്‍ നിന്ന് ഷവോമി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.