വിന്‍ഡോസ് 7 ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്...
വര്‍ഷങ്ങളുടെ സേവനത്തിന് ശേഷം വിന്‍ഡോസ് 7 ന് ചരമഗീതം കുറിക്കുകയാണ് മൈക്രോസോഫ്റ്റ്. 2020 മാര്‍ച്ചോടെ വിന്‍ഡോസ് 7 ഓര്‍മ്മ മാത്രമാകും
മൈക്രോസോഫ്റ്റിന്റെ ഏറ്റവും ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു വിന്‍ഡോസ് 7. 2009 ജൂലൈയില്‍ അവതരിപ്പിച്ച വിന്‍ഡോസ് 7 ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച ഓപ്പറേറ്റിങ് സിസ്റ്റമാണ്. വര്‍ഷങ്ങളുടെ സേവനത്തിന് ശേഷം വിന്‍ഡോസ് 7 ന് ചരമഗീതം കുറിക്കുകയാണ് മൈക്രോസോഫ്റ്റ്. 2020 മാര്‍ച്ചോടെ വിന്‍ഡോസ് 7 ഓര്‍മ്മ മാത്രമാകും.
ഇതിനോടകം തന്നെ വിന്‍ഡോസ് 7 ഉപഭോക്താക്കളോട് വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ സന്ദേശം പോയി തുടങ്ങിക്കഴിഞ്ഞു. 2020 ജനുവരി 14 ആയിരിക്കും വിന്‍ഡോസ് 7 ന്റെ ഔദ്യോഗിക ചരമദിനം. മാര്‍ച്ച് 14 ന് ശേഷം യാതൊരു സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റുകളും ലഭിക്കില്ല. ഇതൊക്കെയാണെങ്കിലും ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോഴും വിന്‍ഡോസ് 7 ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
വിൻഡോസ് 7നുള്ള പിന്തുണ 2015ൽ പിൻവലിച്ചെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. 2020 ജനുവരി 14നു മുമ്പ് ഉപയോക്താക്കൾ വിൻഡോസ് 10ലേക്കു മാറണമെന്നാണ് മൈക്രോസോഫ്റ്റ് നല്‍കുന്ന നിർദേശം. അപ്ഡേറ്റ് ചെയ്യാതെ വീണ്ടും വിൻഡോസ് 7 തന്നെ ഉപയോഗിച്ചാൽ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്നം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അതായത് പിൻവലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്ഡേഷനുകളോ വിൻഡോസ് 7ന് ലഭിക്കില്ല എന്നതാണ് കാരണം.