വാട്‌സ്ആപ്പിലെ നൈറ്റ് മോഡ്;’ ആന്‍ഡ്രോയിഡ് ബീറ്റപതിപ്പ് തയ്യാറാവുന്നു
വാട്‌സ്ആപ്പില്‍ ഡാര്‍ക് മോഡ് ഫീച്ചര്‍ എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയതാണെങ്കിലും നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ഡാര്‍ക് മോഡിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് തയ്യാറാകുന്നു.
ഏറെ ഉപകാരപ്രദമാകുന്ന ഡാര്‍ക് മോഡ് ഫീച്ചര്‍ വാട്‌സ്ആപ്പിലേക്ക് ഉടന്‍ എത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഫേസ്ബുക്കിന്റെ മെസഞ്ചറില്‍ ഈ മോഡ് കൊണ്ടുവന്നത്. വാട്‌സ്ആപ്പില്‍ ഡാര്‍ക് മോഡ് ഫീച്ചര്‍ എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയതാണെങ്കിലും നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ഡാര്‍ക് മോഡിന്റെ ആന്‍ഡ്രോയിഡ് ബീറ്റപതിപ്പ് തയ്യാറാകുന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ വിശ്വസിക്കുകയാണെങ്കില്‍ ബീറ്റപതിപ്പായ 2.19.82 ലാണ് ഡാര്‍ക് മോഡ് എന്ന പ്രത്യേകതയുള്ളത്. അതേസമയം ഈ പതിപ്പില്‍ ഇപ്പോഴും അപ്‌ഡേഷന്‍ നടക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. അതേസമയം വ്യാജ വാര്‍ത്തകള്‍ തടയുന്നതിന്‍റെ ഭാഗമായും പുതിയ ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്ന് രേഖപ്പെടുത്തുന്ന പ്രത്യേകതയാണിത്.
നിങ്ങളയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയാനാണ് ഫോര്‍വേഡിങ് ഇന്‍ഫോ. നിങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന സന്ദേശങ്ങളുടെ കണക്കുകള്‍ മാത്രമേ ഈ രീതിയില്‍ ലഭ്യമാവുകയുള്ളൂ. ഒരു സന്ദേശം നിരവധി തവണ പങ്കുവെക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍. ഒരാള്‍ നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍ കാണുക.