മുന്‍നിര കൃത്രിമബുദ്ധി പ്ലാറ്റ്‌ഫോമിനെ സ്വന്തമാക്കാനൊരുങ്ങി ജിയോ
ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (കൃത്രിമബുദ്ധി) പ്ലാറ്റ്‌ഫോമുകളിലൊന്നായ ഹാപ്റ്റികിനെ സ്വന്തമാക്കൊരുങ്ങി റിലയന്‍സ് ജിയോ.
Update: 2019-03-30 07:18 GMT
ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (കൃത്രിമബുദ്ധി) പ്ലാറ്റ്‌ഫോമുകളിലൊന്നായ ഹാപ്റ്റികിനെ സ്വന്തമാക്കൊനൊരുങ്ങി റിലയന്‍സ് ജിയോ. ഏകദേശം 200 കോടിക്കാണ് ഇടപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാപ്റ്റിക് 2013ലാണ് ആരംഭിച്ചത്.
ഐ.എന്‍.സി42.കോം എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ഈ ആഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ്. ഹാപ്റ്റിക് സ്ഥാപകരായ ആകൃത് വൈഷ്, സ്വപന്‍ രാജ്‌ദേവ് എന്നിവരുമായി റിലയന്‍സ് ജിയോ സര്‍വീസസ് ലിമിറ്റഡ് കൈമാറ്റ കരാര്‍ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇരുകമ്പനികളും ഇതേകുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൃത്രിമബുദ്ധിയില്‍ അധിഷ്ടിതമായ വ്യവസായങ്ങളുടെ ഭാവി മുന്നില്‍ കണ്ടാവണം റിലയന്‍സ് ജിയോയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.