ഷവോമിയുടെ എം.ഐ ഫാന്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ നാലിന്
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് ടിവി, മറ്റു ഉല്‍പ്പനങ്ങള്‍ എന്നിവ വിലക്കുറവില്‍ സ്വന്തമാക്കാം
Update: 2019-04-01 14:59 GMT
ഷവോമിയുടെ ഈ വര്‍ഷത്തെ എം.ഐ ഫാന്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് ടിവി, മറ്റു ഉല്‍പ്പനങ്ങള്‍ എന്നിവ വിലക്കുറവില്‍ സ്വന്തമാക്കാം. ഷവോമിയുടെ എം.ഐ.കോം എന്ന ഔദ്യോഗിക വെബ്‌സൈറ്റുവഴിയും മറ്റു ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന.
ഓഫറുകളില്‍ ചിലത്; പോകോ എഫ് വണ്‍(6ജിബി+128 ജിബി)20,999 രൂപക്കാണ് ഡീല്‍. എം.ഐ എല്‍ഇഡി ടിവി 4 പ്രോ(55 ഇഞ്ച്) 45,999 രൂപക്കും റെഡ്മി നോട്ട് 5 പ്രോ(4ജിബി+64 ജിബി) 10,999നും 6ജിബി+64 ജിബി 11,999 രൂപക്കും നോട്ട് 6 പ്രോ(4ജിബി+64ജിബി) 10,999 രൂപക്കും സ്വന്തമാക്കാം.
ഒരു രൂപയുടെ ഫ്ളാഷ് സെയില്‍, പ്ലേ ആന്റ് വിന്‍ എന്നീ സെഗ്മെന്റുകളും ഇതിനോടനുബന്ധിച്ച് ഷവോമി ഒരുക്കുന്നുണ്ട്.