വാര്‍ത്തയിലെ വസ്തുതയറിയാന്‍ പുതിയ സംവിധാനവുമായി വാട്സാപ്പ്
വ്യാജമെന്ന് തോന്നുന്ന സന്ദേശങ്ങള്‍ +91-9643-000-888 എന്ന ഈ നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ക്കനുസരിച്ച് മറുപടി നല്‍കിയാല്‍ വാര്‍ത്തയുടെ നേരറിയാം
ആയിരക്കണക്കിന് വ്യാജ വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദിവസവും പ്രചരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിന് തടയിടാനായി പുതിയൊരു സംവിധാനം പരിചയപ്പെടുത്തുകയാണ് പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ വാട്സ്ആപ്പ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചെക്ക് പോയിന്‍റ് ടിപ്പ് ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം വാട്സാപ്പ് ജനങ്ങള്‍ക്കായി പരിചയപ്പെടുത്തിയത്. ഒരു മൊബൈല്‍ തന്നെയാണ് വാട്സാപ്പ് ഇതിനായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
വ്യജാമെന്ന് തോന്നുന്ന സന്ദേശങ്ങള്‍ +91-9643-000-888 എന്ന ഈ നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യാം. തുടര്‍ന്ന് ലഭിക്കിക്കുന്ന സന്ദേശങ്ങള്‍ക്കനുസരിച്ച് മറുപടി നല്‍കിയാല്‍ വാര്‍ത്തയുടെ വസ്തുതയറിയാം. സന്ദേശങ്ങള്‍,ചിത്രങ്ങള്‍,വിഡിയോകള്‍ തുടങ്ങിവയെല്ലാം ഇത്തരത്തില്‍ പരിശോധിക്കാം. മലയാളം,ഇംഗ്ലിഷ്,തെലുഗു,ബംഗാളി എന്നീ ഭാഷകളിലാണ് നിലവില്‍ ഈ സംവിധാനം ലഭ്യമാവുക.
പ്രോട്ടോ എന്നൊരു മീഡിയ സ്‌കില്ലിങ് സ്റ്റാര്‍ട്ടപ്പാണ് വാട്‌സാപ്പുമായി ചേര്‍ന്ന് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്ന ഊഹ പ്രചാരണങ്ങള്‍ കൂട്ടിവെച്ച് ഇവര്‍ ഒരു ഡാറ്റാബേസ് നിര്‍മ്മിക്കും. ഇതുമായി ഒത്തു നോക്കിയാണ് വ്യക്തികള്‍ അയക്കുന്ന സന്ദേശങ്ങള്‍ പരിശോധിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ ഈ സംവിധാനത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.