വിലക്കിനെ വകവയ്ക്കാതെ ടിക് ടോക്കിനായി പുതുവഴികള്‍ തേടി ആരാധകര്‍
പുതിയ എപി.കെ ഫയലുകളില്‍ നിന്നും ടിക് ടോക്ക് ഡൗൺലോഡ് ചെയ്യ്താല്‍ ഫോണിലെ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കെെകളിലെത്തും
സുപ്രീം കോടതിയുടെ നടപടിയെത്തുടന്ന് രാജ്യത്ത് ടിക് ടോക്ക് നിരോധിച്ചിട്ടു ഏതാനും ദിവസങ്ങള്‍ പിന്നിട്ടെങ്കിലും എ.പി.കെ(ആണ്‍ഡ്രോയിഡ് പാക്കേജ് കിറ്റ്) മിറര്‍ എന്ന തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ഡൗൺലോഡ് ചെയ്യുന്നതിന്റെ എണ്ണം 12 ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം കിട്ടിയത്. ടിക് ടോക്ക് ഡൗൺലോഡ് ചെയ്യുന്നത് ഏപ്രില്‍ 17 ആയതോടെ 12 ഇരട്ടിയായിമാറിയെന്ന് എ.പി.കെ സ്ഥാപകന്‍ ആര്‍ട്ടെ റുസ്സകോവ്സ്കി പറയുന്നത്.
സംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്നും കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരിവിറക്കിയത്. ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യാൻ മടിച്ചതോടെ നിരോധനത്തിന് വഴിയൊരുങ്ങുകയായിരുന്നു. കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
ये à¤à¥€ पà¥�ें- ടിക് ടോക്ക് വിലക്ക്; ഗൂഗിള്‍ ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
ये à¤à¥€ पà¥�ें- ടിക് ടോക് ആപ്പ് ഇന്ത്യയില്‍ പൂര്‍ണ്ണമായും വിലക്കി ഗൂഗിള്‍
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ടിക് ടോകിന്‍റെ 50 കോടി ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടിക് ടോക്ക്. പുതിയ എ.പി.കെ ഫയലുകളില്‍ നിന്നും ടിക് ടോക്ക് ഡൗൺലോഡ് ചെയ്യ്താല്‍ ഫോണിലെ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കെെകളിലെത്തും. കൂടാതെ ഫോണിലുള്ള വീഡിയോകളും ചിത്രങ്ങളും മറ്റൊരാളുടെ കെെകളില്‍ എത്താം. അതുകൊണ്ട് തന്നെ ഇത്തരം എ.പി.കെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അനുവാദം ചോദിക്കുന്ന എല്ലാക്കാര്യങ്ങളും വായിച്ച് മനസ്സിലാക്കാതെ അനുവദിക്കുമ്പോള്‍ ഒരു കാര്യം ചിന്തിക്കുക നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ നിങ്ങളറിയാതെ മറ്റൊരാള്‍ കാണുന്നുണ്ട്.