ഇതോ ഐഫോണിന്റെ ഈ വര്‍ഷത്തെ മോഡലുകള്‍?
2018ല്‍ ഇറങ്ങിയ മോഡലുകളുടെ പിന്‍ഗാമിയായി ഈ വര്‍ഷവും മൂന്ന് മോഡലുകള്‍ രംഗത്തിറക്കാനൊരുങ്ങി ഐഫോണ്‍.
2018ല്‍ ഇറങ്ങിയ മോഡലുകളുടെ പിന്‍ഗാമിയായി ഈ വര്‍ഷവും മൂന്ന് മോഡലുകള്‍ രംഗത്തിറക്കാനൊരുങ്ങി ആപ്പിള്‍ ഐഫോണ്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതില്‍ രണ്ട് മോഡലുകളില്‍ ഓലെഡ് ഡിസ്‌പ്ലെയും മറ്റൊന്നിന് എല്‍.സി.ഡി ഡിസ്‌പ്ലെയുമായിരിക്കും. ട്രിപ്പിള്‍ ബാക്ക് ക്യാമറ സെറ്റപ്പ് ആണ് മറ്റൊരു പ്രത്യേകത. ഈ പ്രത്യേകത മൂന്ന് മോഡലുകള്‍ക്കും ലഭ്യമാവുമോ എന്ന് വ്യക്തമല്ല.
മോഡലിന്റെ പേരിന്റെ കാര്യത്തില്‍ വ്യക്തതയില്ലെങ്കലും ഐഫോണ്‍ ഇലവന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന ലെന്‍സിനെക്കുറിച്ചൊന്നും സൂചിപ്പിക്കുന്നില്ലെങ്കിലും മികച്ചത് തന്നെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. പുറത്തുവരുന്ന ചിത്രങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ ഡിസൈനില്‍ മുന്‍ ഇറങ്ങിയ ഫോണുകളെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും പ്രകടമല്ല.
ഗ്ലാസ് പ്രൊട്ടക്ഷനായിരിക്കും ഫോണിന്. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലെയാണെങ്കിലും വലിയൊരു നോച്ചും പ്രതീക്ഷിക്കാം. വാവെയ്‌യുടെ മെയിറ്റ് 20 പ്രോ എന്ന മോഡലിന് സമാനമാണ് ഐഫോണ്‍ ഇലവന്റെ ക്യാമറ സെറ്റ്അപ്. എന്നാല്‍ അവതരണ സമയത്ത് മാത്രമെ കൂടുല്‍ ഫീച്ചറുകളെക്കുറിച്ച് വ്യക്തമാവൂ.