വാട്‌സ് ആപ് ഫയലുകള്‍ ഫോണില്‍ നിറഞ്ഞോ? നിയന്ത്രിക്കാന്‍ വഴിയുണ്ട്

വാട്‌സ്ആപ്പിന്റെ ഡിഫോള്‍ട്ട് സെറ്റിംങ്‌സ് തന്നെ ഇത്തരത്തില്‍ ഫയലുകള്‍ ഫോണിന്റെ ഗാലറിയിലെത്തിക്കുന്ന വിധത്തിലുള്ളതാണ്. ഇതില്‍ മാറ്റം വരുത്തി...

Update: 2019-04-29 06:53 GMT

ജനപ്രിയ ആപ്ലിക്കേഷനുകളില്‍ മുന്‍പന്തിയിലാണ് വാട്‌സ് ആപ്. എന്നാല്‍ വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ നിന്നും ചാറ്റുകളില്‍ നിന്നും ചിത്രങ്ങളും ദൃശ്യങ്ങളും ഓഡിയോയുമെല്ലാം ഗാലറിയില്‍ നിറയുന്നത് പലപ്പോഴും നമുക്ക് തലവേദനയുമാകാറുണ്ട്. ഫോണിലെ മെമ്മറി നിറക്കുന്ന വാട്‌സ്ആപ്പിനെ നിയന്ത്രിക്കാന്‍ മാര്‍ഗ്ഗമുണ്ട്.

ഒരു കയ്യും കണക്കുമില്ലാതെയാണ് വാട്‌സ്ആപ്പില്‍ ഓരോ ദിവസവും ചിത്രങ്ങളും മീമുകളും വീഡിയോയുമെല്ലാം ഓരോരുത്തരുടേയും വാട്‌സ്ആപ്പില്‍ വന്നു നിറയുന്നത്. ഈ ഫയലുകളെല്ലാം നേരെ ഫോണിന്റെ ഗാലറിയിലെത്തുകയും ചെയ്യും. വാട്‌സ്ആപ്പിന്റെ ഡിഫോള്‍ട്ട് സെറ്റിംങ്‌സ് തന്നെ ഇത്തരത്തില്‍ ഫയലുകള്‍ ഫോണിന്റെ ഗാലറിയിലെത്തിക്കുന്ന വിധത്തിലുള്ളതാണ്. ഇതില്‍ മാറ്റം വരുത്തി നമുക്ക് വാട്‌സ്ആപ്പ് ഫയലുകളെ ഫോണ്‍ മെമ്മറി അമിതമായി ഉപയോഗിക്കുന്നതില്‍ നിന്നും തടയാനാവും.

Advertising
Advertising

വാട്‌സ് ആപ്പ് ഫയലുകളെ നിയന്ത്രിക്കാന്‍

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ വലതുഭാഗത്തുള്ള മൂന്ന് കുത്തില്‍ ക്ലിക്ക് ചെയ്താല്‍ സെറ്റിംങ്‌സിലേക്കുള്ള വഴി തെളിയും. സെറ്റിംങ്‌സില്‍ ചാറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മീഡിയ വിസിബിലിറ്റി എന്ന ഓപ്ഷന്‍ കാണാം. ഇത് ഡിഫോള്‍ട്ടായി ഓണായിട്ടായിരിക്കും വാട്‌സ്ആപ്പിലുണ്ടാവുക. മീഡിയ വിസിബിലിറ്റി ഓഫാക്കിയാല്‍ വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന ഫയലുകള്‍ ഫയല്‍ മാനേജരിലേക്ക് എത്തുന്നത് ഒഴിവാക്കാനാകും.

എല്ലാ വാട്‌സ് ആപ്പ് ഫയലുകളും ഫയല്‍മാനേജരിലെത്തുന്നത് ഒഴിവാക്കാന്‍

WhatsApp Home>> മൂന്ന് കുത്ത്(Vertical ellipsstis)>>Settings>>Chats>>Media visibility

ഇനി വാട്‌സ്ആപ്പിലെ മുഴുവന്‍ ഫയലുകളും നിയന്ത്രിക്കേണ്ടെന്നും പ്രത്യേകം ഗ്രൂപ്പുകളിലേയും ചാറ്റുകളിലേയും ഫയലുകള്‍ മാത്രം ഫയല്‍ മാനേജരിലെത്തുന്നത് മാത്രം നിയന്ത്രിച്ചാല്‍ മതിയെങ്കില്‍ അതിനുമുണ്ട് വഴി.

ഏത് ചാറ്റിലെ ഫയലുകളെയാണോ നിയന്ത്രിക്കേണ്ടത് ആ ചാറ്റ് എടുക്കുക. മുകള്‍ ഭാഗത്ത് കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്താല്‍ വ്യൂ കോണ്‍ടാക്ട് എന്ന ഓപ്ഷന്‍ ലഭിക്കും. അതില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതില്‍ നിന്നും മീഡിയ വിസിബിലിറ്റി ക്ലിക്ക് ചെയ്ത് നോ കൊടുത്താല്‍ മതി

Chat>>മൂന്ന് കുത്ത്(Vertical ellipsstis)>>View Contact>> Media visibility>> No

ഗ്രൂപ്പുകളിലെ ഫയലുകളെയാണ് നിയന്ത്രിക്കണമെങ്കില്‍ ഇതില്‍ നിന്നും ചെറിയ മാറ്റമുണ്ട്.

Group>>മൂന്ന് കുത്ത്(Vertical ellipsstis)>>Group info>>Media visibility>> No

Tags:    

Similar News