ചൊവ്വയിലും ചന്ദ്രനിലും ഇറങ്ങി സ്റ്റാര്‍ഷിപ്പ്, സ്വപ്‌ന ചിത്രങ്ങള്‍ പങ്കുവെച്ച് എലോണ്‍ മസ്‌ക്
എലോണ്‍ മസ്‌കിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയാണ് ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയെന്നത്. ഈ മനുഷ്യ കോളനിയുടെ സമീപത്തായി ഇറങ്ങിയിരിക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ ചിത്രവും എലോണ്‍ മസ്‌ക് പങ്കുവെച്ചു.
മനുഷ്യന്റെ സ്വപ്‌നങ്ങളിലും ഭാവിയിലും നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനിയാണ് എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ചൊവ്വയിലും ചന്ദ്രനിലും സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് ഇറങ്ങുന്ന ഭാവനയിലെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സ്‌പേസ്എക്‌സ് മേധാവി എലോണ്‍ മസ്‌ക്. സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കുപയോഗിക്കുന്ന തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെയാണ് മസ്‌ക് ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്.
ചന്ദ്രനില്‍ ഇറങ്ങിയ സ്‌പേസ് ഷിപ്പിന്റെ പശ്ചാത്തലത്തില്‍ ഭൂമിയും ചിത്രത്തിലുണ്ട്. നിരപ്പല്ലാത്ത പ്രതലങ്ങളിലും സുരക്ഷിതമായി ഇറങ്ങാന്‍ സ്റ്റാര്‍ ഷിപ്പിന് സാധിക്കുമെന്നും ട്വീറ്റിന് താഴെ മറുപടിയായി എലോണ്‍ മസ്‌ക് വെളിപ്പെടുത്തുന്നു. 2023ല്‍ ചാന്ദ്ര ദൗത്യം യാഥാര്‍ഥ്യമാക്കുമെന്നാണ് നിലവില്‍ സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കൂട്ടം ചിത്രകാരന്മാരായിരിക്കും സ്റ്റാര്‍ഷിപ്പിന്റെ കന്നി ചന്ദ്ര യാത്രയിലുണ്ടാവുക.
അതേസമയം ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങാന്‍ ഇതുവരെ സ്‌പേസ് എക്‌സിന് പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അതും ഒരു സാധ്യതയാണെന്ന് കണക്കുകൂട്ടേണ്ടി വരും.
എലോണ്‍ മസ്‌കിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയാണ് ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയെന്നത്. ഈ മനുഷ്യ കോളനിയുടെ സമീപത്തായി ഇറങ്ങിയിരിക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ ചിത്രവും എലോണ്‍ മസ്‌ക് പങ്കുവെച്ചു. ഇതില്‍ ചൊവ്വയിലെ ചിത്രത്തിന് 1 എന്നും ചന്ദ്രനിലെ ചിത്രത്തിന് 4 എന്നും നമ്പറിട്ടിട്ടുണ്ട്. ഇതിനിടയിലെ 2, 3 നമ്പറിലുള്ള ചിത്രങ്ങളുണ്ടാകുമോ? ഉണ്ടെങ്കില്‍ തന്നെ അവയെന്താകുമെന്ന നിലയിലൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സ്‌പേസ് എക്‌സ് ചര്‍ച്ചകള്‍.